Latest News

നടി തമന്ന ഭാട്ടിയയും ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും പ്രണയത്തില്‍; ഗോവയില്‍ ന്യൂഇയര്‍ പാര്‍ട്ടിയില്‍ പരസ്പരം ചുംബനം നല്കുന്ന വീഡിയോ ഫാന്‍ പേജുകളില്‍ വൈറല്‍

Malayalilife
നടി തമന്ന ഭാട്ടിയയും ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും പ്രണയത്തില്‍; ഗോവയില്‍ ന്യൂഇയര്‍ പാര്‍ട്ടിയില്‍ പരസ്പരം ചുംബനം നല്കുന്ന വീഡിയോ ഫാന്‍ പേജുകളില്‍ വൈറല്‍

ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്നയും തമ്മില്‍ പ്രണയം സംബന്ധിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ റൂമറുകള്‍ ശക്തമായിരുന്നു. തമന്നയുടെ ജന്മദിനമായ ഡിസംബര്‍ 21ന് വിജയ് തമന്നയുടെ വസതിയില്‍ എത്തിയതാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം . 

പിന്നീട് വിമാനത്താവളത്തില്‍ വച്ച്  ഇരുവരെയും പാപ്പരാസി ക്യാമറകള്‍ പകര്‍ത്തി.  ദില്‍ജിത് ദോസഞ്ജിന്റെ സംഗീത പരിപാടിക്ക് ഇരുവരും ഒരുമിച്ച്  എത്തിയതോടെ പ്രണയവാര്‍ത്ത ഏതാണ്ട് സ്ഥിരീകരണത്തില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇതാ പ്രണയ വാര്‍ത്തയുടെ സ്ഥിരീകരണം എന്ന നിലയില്‍ ഗോവയിലെ ഇരുവരുടെയും പുതുവത്സരാഘോഷത്തിന്റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്. 

ന്യൂ ഇയര്‍ പാര്‍ട്ടി നടത്തുന്നതിടെ എടുത്ത വീഡിയോയിലാണ് തമന്നയും വിജയും ചുംബിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്. പ്രചരിച്ച വീഡിയോയില്‍ വ്യക്തത കുറവ് ഉണ്ടെങ്കിലും വിജയ് ഒരു വെള്ള ഷര്‍ട്ടും തമന്ന പിങ്ക് നിറത്തിലുള്ള വസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇരുതാരങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതുവരെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും പങ്കുവച്ചിട്ടില്ല.

ഒരു കൂട്ടം ആളുകള്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്തുന്നതാണ് വൈറലായ വീഡിയോയുടെ പാശ്ചാത്തലം. അതിനിടയില്‍, ക്യാമറ വലത്തുനിന്ന് ഇടത്തോട്ട് പാന്‍ ചെയ്യുമ്പോള്‍ അതിനിടയിലാണ് പ്രണയ ജോടികളായ തമന്നയും വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നത്. ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. 

ആലിയ ഭട്ടിനൊപ്പമുള്ള 'ഡാര്‍ലിങ്ങ്സ്' ആണ് വിജയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ അവസാനം റിലീസ് ചെയ്തത്. ദിലീപ് ചിത്രം 'ബാന്ദ്ര'യിലാണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു...

2005ല്‍ ചാന്ദ് സാ റോഷന്‍ ചെഹ്റ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന തമന്ന തെന്നിന്ത്യന്‍ സിനിമ രംഗത്താണ് വെന്നിക്കൊടി പാറിച്ചത്.  2022-ല്‍, ഗനി, എഫ്3: ഫണ്‍ ആന്‍ഡ് ഫ്രസ്‌ട്രേഷന്‍, ബാബ്ലി ബൗണ്‍സര്‍, പ്ലാന്‍ എ പ്ലാന്‍ ബി, ഗുര്‍ത്തുണ്ട സീതാകാലം എന്നിവയുള്‍പ്പെടെ നിരവധി തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. ഈ വര്‍ഷം അവര്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കൊപ്പം ബോലെ ചുഡിയന്‍ ആണ് തമന്നയുടെ ഇറങ്ങാനുള്ള ചിത്രം. 

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ബിരുദം നേടിയ നടനാണ് വിജയ് വര്‍മ്മ. 2012-ല്‍ ചിറ്റഗോങ്ങ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. പിങ്ക്, മണ്‍സൂണ്‍ ഷൂട്ടൗട്ട്, മാന്റോ, ഗള്ളി ബോയ്, ഗോസ്റ്റ് സ്റ്റോറീസ് ആന്തോളജി എന്നീ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്റെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു. 

2022-ല്‍ ഹര്‍ദാങ്, ഡാര്‍ലിംഗ്‌സ് എന്നീ ചിത്രങ്ങളില്‍  വിജയ് വര്‍മ്മ പ്രത്യക്ഷപ്പെട്ടു. ഡാര്‍ലിംഗ്‌സ് എന്ന  നെറ്റ്ഫ്‌ലിക്‌സ് സിനിമയിലെ റോള്‍ ഏറെ പ്രശംസ നേടി. കരീന കപൂര്‍, ജയ്ദീപ് അഹ്ലാവത് എന്നിവര്‍ക്കൊപ്പം സുജോയ് ഘോഷിന്റെ ദ ഡിവോഷന്‍ ഓഫ് സസ്‌പെക്റ്റ് എക്സില്‍ വിജയ് അടുത്തതായി അഭിനയിക്കും എന്നാണ് വിവരം.

ലസ്റ്റ് സ്റ്റോറീസ് 2 രണ്ടാം ഭാഗത്തില്‍ ഇരുവരും ഒന്നിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

 

Tamannaah Bhatia Vijay Varma dating rumours gain

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES