മമ്മൂട്ടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടാര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആണിത്. രാത്രിയില്‍ ഷൂട്ടിംഗ് കഴിഞ്ഞ് കാരവാനിലേക്ക് കയറാന്‍ പോകുന്ന മമ്മൂട്ടിയുടെ ആരാധകരോടുള്ള പ്രതികരണമാണ് വിഡിയോയില്‍.
'അല്ലേലും ആള്‍ക്കൂട്ടത്തിന് ആഘോഷിക്കാന്‍ മൂപ്പര് ഇങ്ങനെ വെറുതെ ഒന്ന് നടന്നാല്‍ മതി, പോരാത്തതിന് ക്ലൈമാക്സ് കളറാക്കി ഒരു നമ്പരും' എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടി നടന്നു വരുമ്പോള്‍ തന്നെ കൂട്ടം കൂടി നില്‍ക്കുന്ന ആരാധകരുടെ ശബ്ദം കേള്‍ക്കാം. മമ്മൂക്ക എന്ന് ആര്‍ത്ത് വിളിക്കുന്നതും മമ്മൂട്ടി കൈ വീശുന്നതും വിഡിയോയില്‍ കാണാം. കാരവനില്‍ കയറുന്നതിനിടെ തിരിഞ്ഞ് ആരാധകര്‍ക്ക് തിരിച്ചൊരു കൂവലും കൂകിയിട്ടാണ് അദ്ദേഹം അകത്തേക്ക് കയറുന്നത്.
പ്രതീക്ഷിക്കാതെ ലഭിച്ച പ്രതികരണത്തില്‍ ഞെട്ടി ആര്‍ത്തുല്ലസിക്കുന്ന ആരാധകരുടെ ശബ്ദമാണ് പിന്നീട് വിഡിയോയില്‍ കേള്‍ക്കുന്നത്.