Latest News

കാര്‍ത്തിയും ജ്യോതികയും ഒന്നിക്കുന്ന ജിത്തു ജോസഫ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്ത്; ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി ചിത്രം ചരിത്രം സിനിമയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Malayalilife
കാര്‍ത്തിയും ജ്യോതികയും ഒന്നിക്കുന്ന ജിത്തു ജോസഫ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്ത്;  ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി ചിത്രം ചരിത്രം സിനിമയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

കാര്‍ത്തി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടിക്കാലത്ത് ഒളിച്ചോടിയ മകന്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം കുടുംബത്തില്‍ തിരിച്ചെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. 
എന്നാല്‍ ട്രെയ്ലര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ മറ്റൊരു ചോദ്യവും വിമര്‍ശനവും നേരിടുകയാണ്.

മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം ചരിത്രം എന്ന സിനിമയുടെ കഥയോര്‍മ്മിപ്പിക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.മ്മൂട്ടിയും റഹ്മാനും പ്രധാനവേഷത്തില്‍ എത്തിയ ചരിത്രം എന്ന സിനിമയില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട രാജുവെന്ന കഥാപാത്രം പെട്ടന്ന് ഒരു നാള്‍ തിരികെ വരുന്നതായിരുന്നു. റഹ്മാനായിരുന്നു രാജുവായത്. മമ്മൂട്ടിയുടെ അനുജനായിട്ടായിരുന്നു റഹ്മാന്‍ അഭിനയിച്ചത്. എസ്.എന്‍ സ്വാമിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ജി.എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്.

പാപനാശത്തിനു ശേഷം ജീത്തു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.കാര്‍ത്തിക്കും ജ്യോതികയ്ക്കുമൊപ്പം നടന്‍ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിയാകോം 18 സ്റ്റുഡിയോസിനൊപ്പം ജ്യോതികയുടെ സഹോദരന്‍ സുരാജ് സദാനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറിലാണ് ചിത്രം തിയ്യറ്ററുകളിലെത്തുക.

THAMBI OFFICIAL TAMIL TRAILER

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES