Latest News

സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു തന്നത്; ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്; എന്റെ മൂക്ക് വളരെ വലുതാണ്; ഒരു അവതാരക തന്നെ അഭിമുഖത്തിനിടെ അപമാനിച്ചതായി തുറന്ന് പറഞ്ഞ് നടി സ്വാസിക

Malayalilife
  സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു തന്നത്; ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്; എന്റെ മൂക്ക് വളരെ വലുതാണ്; ഒരു അവതാരക തന്നെ  അഭിമുഖത്തിനിടെ അപമാനിച്ചതായി തുറന്ന് പറഞ്ഞ്  നടി    സ്വാസിക

 മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്  അത്ര പെട്ടെന്നൊന്നും ഇന്ദ്രന്റെ സീതയെ  മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും ഇന്ദ്രന്റെ സ്വന്തം സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ താരം തമിഴില്‍ ഒരു അഭിമുഖത്തിനു പോയപ്പോള്‍ അവതാരിക തന്നെ അപമാനിച്ച  കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.

അന്ന് ഞാന്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഒരു തമിഴ് ചാനലില്‍ ഒരു അഭിമുഖം നല്‍കി. ഷോയുടെ അവതാരിക വളരെ പ്രശസ്തയായ ഒരു കലാകാരിയായിരുന്നു , സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് സംസാരിച്ചു . എന്നാല്‍ ഷോ ടെലിവിഷനില്‍ വന്നപ്പോള്‍, സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ അവര്‍ ഉള്‍പ്പെടുത്തി, അവര്‍ ഞാനായിരുന്നു എന്നതായിരുന്നു സിനിമയുടെ ഏക പോരായ്മ.

അതായത് അവര്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കള്‍ ആണ്, ക്ലിയര്‍ സ്കിന്‍ അല്ല എന്റേത്, പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവര്‍ അന്ന് പറഞ്ഞത്, എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

ഇതുവരെ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല, ഈ മുഖം മാറ്റാന്‍ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാന്‍ സമരസപ്പെട്ടു, എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകള്‍ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാന്‍ തുടങ്ങി. ആ സമയത്താണ് ‘പ്രേമം’ എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു തന്നത്.

Swasika openly says about the harrasment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES