Latest News

സാരി എന്നത് കേവലം ഒരു വസ്ത്രമല്ല; അതൊരു തിരിച്ചറിയലും എന്റെ ശക്തിയുമാണ്; സാരിയില്‍ നടി സ്വാസിക

Malayalilife
സാരി എന്നത് കേവലം ഒരു വസ്ത്രമല്ല; അതൊരു തിരിച്ചറിയലും എന്റെ ശക്തിയുമാണ്; സാരിയില്‍ നടി സ്വാസിക

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നായികയാണ്  സ്വാസിക. നല്ല ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് സ്വാസിക. സോഷ്യൽ മീഡിയയിലൂടെ നൃത്ത പരിപാടികളുടെ വിഡിയോകൾ എല്ലാം തന്നെ താരം പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഉഗ്രന്‍ ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ അതി സുന്ദരിയായാണ് താരം എത്തുന്നത്. 

സ്വാസിക അധികവും പ്രത്യക്ഷപ്പെടാറുള്ളത് സാരി ഫോട്ടോ ഷൂട്ടിലാണ്.  സ്വസിക  ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത് പച്ച നിറത്തിലുള്ള ഫുള്‍ സ്ലീവ് ബ്ലൗസിന് ഓറഞ്ച് നിറത്തിലുള്ള സാരിയാണ്..  ആഭരണമായി തിരഞ്ഞെടുത്തിരിക്കുന്നത് കറുത്ത നിറത്തിലുള്ള വട്ടപ്പൊട്ടും വലിയ കമ്മലുകളുമാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്വാസിക തന്നെയാണ് ചിത്രം  പങ്കുവെച്ചിരിക്കുന്നത്. സാരി എന്നത് കേവലം ഒരു വസ്ത്രമല്ല. അതൊരു തിരിച്ചറിയലും എന്റെ ശക്തിയുമാണ്  എന്നുമാണ് സ്വാസിക ചിത്രത്തിനൊടൊപ്പം കുറിച്ചിരിക്കുന്നത്. നിങ്ങളുടെ ഹൃദയത്തിന്റെ പാതയിലൂടെ സഞ്ചരിക്കൂ നിങ്ങളുടേതായ ഭാവന ലോകം സൃഷ്ടിക്കൂ. എന്നും മറ്റൊരു സാരി ചിത്രം പങ്കുവെച്ച്‌ കൊണ്ട് സ്വാസിക കുറിച്ചു. 

സ്വാസികയിടെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിലൂടെ അഭിനയ രംഗത്തേക്ക് നടി എത്തിയത് എങ്കിലും ഏറെ പ്രസിദ്ധയാക്കിയത് സീരിയലുകളായിരുന്നു.  താരം സിനിമയിലേക്ക് ചേക്കേറിയത് തമിഴ് സിനിമയിലൂടെയാണ്.  മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മിനിസ്ക്രീനില്‍ നിന്ന്  താരത്തിന് ലഭിച്ചത്. തുടർന്ന് നിരവധി ഓഫറുകളാണ് താരത്തെ തേടി എത്തിയിരിക്കുന്നത്.

താരത്തിന്റെ രണ്ടാം വരവില്‍ ഗംഭീര സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നൽകിയത്. ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു താരം. സൂപ്പര്‍ താരങ്ങളോടൊപ്പവും യുവതാരങ്ങളോടൊപ്പവും അഭിനയത്തിലൂടെ ശ്രദ്ധ നേടുകയും ചെയ്‌തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj) on

 

Read more topics: # Swasika new saree look goes viral
Swasika new saree look goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES