സ്വരം ' സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് പുറത്തിറക്കി. ദിവസങ്ങള്‍ക്കകം പ്രേക്ഷകരുടെ മുന്നിലെത്തുന്ന 'സ്വരം' പ്രമേയത്തിന്റെ പുതുമകൊണ്ടും പ്രതിപദാനത്തിന്റെപൊലിമകൊണ്ടും ഏറെ ശ്രദ്ധേയമാണ്. ശുദ്ധമായ ആത്മീയത വ്യക്തി ജീവിതത്തില്‍ വരുത്തുന്ന ക്രിയാത്മകമായ പരിവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പത്തെ ക്കുറിച്ചുമാണ്ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ഉണ്ണി എന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ വികല്‍പ്പങ്ങള്‍ ഗുരുവിന്റെ ജ്ഞാന ദീപ്തിയില്‍ അലിഞ്ഞില്ലാതെ യാവുന്നതും മനസ്സിലെ കടുംകെട്ടുകളഴിഞ്ഞു. പ്രസാദപൂര്‍ണമായ ജീവിതത്തിലേക്ക് ഉണ്ണി തിരിച്ചുവരുന്നതും 'സ്വരം' 'സാക്ഷ്യപെടുത്തുന്നു. ലേഖ എന്ന ഗവേഷകവിദ്യാര്‍ത്ഥിനി ഉണ്ണിക്ക് ആത്മധൈര്യം പകരുമ്പോള്‍ കളിക്കൂട്ടുകാരി ലക്ഷ്മിക്കുട്ടി ഒരു മധുരനൊമ്പരമായി ആ മനസ്സിലൂറുന്നു. സ്‌നേഹത്തിന്റെ,സാന്ത്വനത്തിന്റെ, കരുതലിന്റെ,സമര്‍പ്പണത്തിന്റെ എല്ലാം കഥയാണ് ഈ ചിത്രം പറയുന്നത്. ആത്മീയതയുടെ അഭൗമ തലങ്ങള്‍ ക്കൊപ്പം സ്വപ്നിലമായ മനസ്സിന്റെ ഉള്ളറകളും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു
എ.പി. നളിനന്റെ തിരക്കഥയ്ക്ക് അഭ്രഭാഷ്യ മൊരുക്കിയിരിക്കുന്നത് യുവ സംവിധായകന്‍നിഖില്‍ മാധവാണ്. ക്യാമറ - മോഹിത് ചെമ്പോട്ടില്‍ എഡിറ്റിംഗ് - റജിനാസ് തിരുവമ്പാടി ്േജായ് മാത്യു, കോഴിക്കോട് നാരായണന്‍ നായര്‍, കോബ്ര രാജേഷ്, ഡോ. സനല്‍കൃഷ്ണന്‍ ഇ. ആര്‍. ഉണ്ണി, കവിതാബൈജു, മാളവികാനന്ദന്‍,മായ ഉണ്ണിത്താന്‍, അമേയ, നന്ദന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപെടുന്നു.
ഗാനരചന :എ. പി. നളിനന്‍, ടി രേഖ, പ്രമോദ് വെള്ളച്ചാല്‍സംഗീതം :എല്‍. ശശികാന്ത്,ഹരികുമാര്‍ ഹരേറാം.രാജകീയം സിനിമാസിന്റെ ബാനറില്‍ വിനോദ് കുമാര്‍ ചെറുകണ്ടിയിലാണ്'സ്വരം ' നിര്‍മ്മിച്ചിരിക്കുന്നത്.
വാഴൂര്‍ ജോസ്.