പത്രപ്രവര്ത്തകനായിരുന്ന എ. പി. നളിനന് രചിച്ച ' ശരവണം 'എന്ന നോവലെറ്റിന്റെ ചലച്ചിത്രാ വിഷ്കാരമാണ് 'സ്വരം' കുങ്കുമം മാസികയില് 2004 ല് പ്രസിദ്ധീകരിക്കപ്പെട്ട 'ശരവണം 'ഏറെ വൈകാതെ പുസ്തക രൂപത്തില് പുറത്തിറങ്ങി. ഗവേഷക വിദ്യാര്ത്ഥിയായ ഉണ്ണിയുടെ ആത്മന്വേഷണത്തിന്റെ കഥയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. 'ശരവണ'ത്തെ അവലംബിച്ച്നളിനന് തന്നെയാണ് 'സ്വര'ത്തിന്റ തിരക്കഥ യും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഉണ്ണിയുടെ ആത്മബന്ധങ്ങളുടെഇഴയടുപ്പവും ശൈഥി ല്യവും ചിത്രം വിശദ മാക്കുന്നുണ്ട്.സ്വപ്നങ്ങളും മൗനനൊമ്പരങ്ങളുംഇടകലര്ന്ന മനസ്സുകള്, വികല്പങ്ങളില് ഇടറിനില്ക്കുന്ന ആത്മാക്കള് - ഇവയെകുറിച്ചാണ് 'സ്വരം 'സംസാരിക്കുന്നത്. വാരിയത്തെ ലക്ഷ്മിക്കുട്ടിയും സര്വകലാശാലയിലെ ലേഖയും ഉണ്ണിയുടെ മനസ്സിനെ ഒരേ സമയം തരളിതമാക്കുന്നുണ്ട്. നിരാസങ്ങള്ക്കു മുന്നില് പതറി ഉണ്ണിയുടെ ചിന്തകള് കാടുകയറുന്നതോടെ ഒരു ഉപരിമനസ്സിന്റെ സഹായം ആവശ്യമായി വരുന്നു. ലേഖയുടെ ആത്മീയ ഗുരുവായ ജ്ഞാന ചെയ്തന്യയാണ് ഉണ്ണിയെ ഉള്ളുണര്ത്തി ജീവിത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.
സ്നേഹത്തെ കുറിച്ചുള്ള തനിമയാര്ന്ന സന്ദേശമാണ് 'സ്വരം '
നല്കുന്നത്. വ്യക്തിഗതമല്ലാത്ത സ്നേഹത്തിന്റെ ആത്മീയ തലങ്ങള് ചിത്രത്തില് ചര്ച്ച ചെയ്യപ്പെടുന്നു. കോവിലമ്മയും ഓപ്പോളുംവലിയച്ഛനും
മിനിക്കുട്ടിയും കാവടിക്കാരനും ഫക്കീര്ബാബായുമെല്ലാം സ്വരത്തിലെ സ്നേഹത്തുടിപ്പുകളാണ്.
നാടും നഗരവും 'സ്വര'ത്തിന് പശ്ചാത്തല മൊരുക്കുന്നു. വൈദികനും അവധൂധനും മനഃശാസ്ത്രജ്ഞനുംവികാരിയച്ചനുമെല്ലാം ഈ ചിത്രത്തില് ക്രിയാത്മകമായ ഇടപെടലുകള് നടത്തുന്നുണ്ട്.സ്വച്ഛമായ ആത്മീയ തയുടെ സാന്നിധ്യം അന്തരീക്ഷത്തെ
ധന്യമാക്കുന്നു. മനസ്സിന്റെ പീലിക്കണ്ണുകള് വിടര്ത്തി നീക്കി പൊരുള് തേടുന്ന 'സ്വരം 'എന്നചിത്രം ആസ്വാദകര്ക്ക് ഒരു പുതിയ അനുഭവമായിരിക്കും.
രാജകീയം സിനിമാസിന്റെ ബാനറില് വിനോദ്കുമാര് ചെറുകണ്ടിയില് നിര്മ്മിക്കുന്ന 'സ്വരം'സംവിധാനം ചെയ്യുന്നത് നിഖില് മാധവാണ്. ക്യാമറ: മോഹിത് ചെമ്പോട്ടിയില്, എഡിറ്റര് : റെജിനാസ് തിരുവമ്പാടി. കോഴിക്കോട് മുക്കത്തും പരിസരങ്ങളിലുമാണ്
സ്വരത്തിന്റെ ചിത്രീകരം നടന്നത്.
ജോയ് മാത്യു, കോഴിക്കോട് നാരായണന് നായര്, കോബ്ര രാജേഷ്,
ഡോ.സനല് കൃഷ്ണന്, കവിത ബൈജു, മാളവിക നന്ദന്,
മായ ഉണ്ണിത്താന്, വത്സല നിലമ്പൂര്, നന്ദന, അമേയ,
ശ്രീസ്വാവാനിക, മാസ്റ്റര് അര്ജുന് സായ് തുടങ്ങിയവര് മുഖ്യ
കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു.
എ. പി. നളിനന്,
ടി. രേഖ, പ്രമോദ് വെള്ളച്ചാല് എന്നിവരുടെ ഗാനങ്ങള്ക്ക്
എല്.ശശികാന്ത്,
ഹരികുമാര് ഹരേറാം
എന്നിവര് ഈണം
പകര്ന്നിരിക്കുന്നു.
വാഴൂര് ജോസ്.