ആക്ടിവിസ്റ്റും ബോളിവുഡ് നടിയുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ് പാര്‍ട്ടി നേതാവും ആക്ടിവിസ്റ്റുമായ ഫഹദ് അഹ്മദാണ് വരന്‍. കഴിഞ്ഞ മാസം 6ന് സ്പെഷ്യല്‍ ആക്ട് പ്രകാരം ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹ വിവരം ട്വിറ്ററിലൂടെ സ്വര തന്നെയാണ് പങ്കുവച്ചത്. സമാജ് പാര്‍ട്ടി യൂത്ത് വിങിന്റെ മഹാരാഷ്ട്ര യൂണിറ്റ് പ്രസിഡന്റാണ് ഫഹദ്.
വാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചു ട്വിറ്ററില്‍ പങ്കുവച്ചു.ചിലപ്പോള്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങള്‍ വിദൂരതയില്‍ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങള്‍ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങള്‍ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @ഫഹദ് സിരാര്‍ അഹ്മദ്. ഇത് അരാജകമാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!' ഫഹദിന്റെ ഔദ്യോഗിക അക്കൗണ്ട് മെന്‍ഷന്‍ ചെയ്തുകൊണ്ട് വീഡിയോക്കൊപ്പം സ്വര ട്വിറ്ററില്‍ കുറിച്ചു.
2009 ല്‍ പുറത്തെത്തിയ മധോലാല്‍ കീപ്പ് വീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് സ്വര ഭാസ്‌കര്‍. തനു വെഡ്‌സ് മനു, ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് സ്വരയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.