ബോളിവുഡ് താരം സുസ്മിത സെന്നിന് ഹൃദയാഘാതം. നടി ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. ഹൃദയാഘാതം അനുഭവപ്പെട്ട തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയാക്കിയെന്ന് മുന്‍ മിസ് യൂണിവേഴ്‌സ് വ്യാഴ്ച ഉച്ചയ്ക്ക് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. തന്റെ അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹത്തിന്റെ വാക്കുകളും കുറിച്ചുകൊണ്ട് ബോളിവുഡ് തന്റെ രോഗ വിവരം പുറത്ത് വിട്ടത്.
ആന്‍ജിയോപ്ലാസ്റ്റി ചെയ്‌തെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും താരം പറഞ്ഞു.അച്ഛന്‍ പറഞ്ഞ വാക്കുകള്‍ പങ്കുവച്ചാണ് ഹൃദയാഘാതം വന്നതിനെ കുറിച്ച് സുഷ്മിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. 'ഹൃദയത്തെ സന്തോഷമായും ധൈര്യമായും നിലനിര്‍ത്തുക, ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ അത് നിങ്ങള്‍ക്ക് ഉപകരിക്കും'. എന്നാണ് സുഷ്മിതയുടെ പിതാവ് പറയുന്നത്. താന്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് എല്ലാവരെയും അറിയിക്കാനാണ് ഈ പോസ്റ്റ് എന്നും സുഷ്മിത സെന്‍ പറഞ്ഞു. ഇനിയും ജീവിക്കാന്‍ ഞാന്‍ റെഡിയാണ് എന്നും അവര്‍ കുറിച്ചിട്ടുണ്ട്. ഈ വാര്‍ത്ത പുറത്തുവന്നതും നിരവധി ആരാധകരാണ് സുഖവിവരം അന്വേഷിച്ച് കമന്റ് ഇട്ടിരിക്കുന്നത്. പെട്ടെന്ന് സുഖംപ്രാപിക്കാനും ആളുകള്‍ ആശംസകള്‍ നേരുന്നുണ്ട്.
ബിവി നമ്പര്‍ 1, ഡൂ നോട്ട് ഡിസ്റ്റര്‍ബ്, മേയ് ഹൂ നാ, മേനേ പ്യാര്‍ ക്യൂന്‍ കിയ, തുംകോ നാ ഭൂല്‍ പായേംഗേ, നോ പ്രോബ്ലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായിരുന്നു സുഷ്മിത. ഇന്റര്‍നാഷണല്‍ എമ്മി നോമിനേറ്റഡ് സീരീസായ ആര്യയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തിയ ഇവര്‍ ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്.