ബോളിവുഡ് താരം സുസ്മിത സെന്‍ ഹൃദയാഘാതത്തെ അതിജീവിച്ച വിവരം സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു.പ്രധാന രക്തധമനിയില്‍ 95 ശതമാനവും ബ്ലോക് ആയിരുന്നുവെന്നും അതിതീവ്രമായ ഹൃദയാഘാതത്തെയാണ് അതിജീവിച്ചതെന്നും സുസ്മിത വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സുസ്മിതയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കുകയാണ് ദിവസവും വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് സുസ്മിത സംസാരിച്ചത്.
'ജിമ്മില്‍ പോയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്ന് എന്റെ അനുഭവത്തില്‍ നിന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ അങ്ങനെയല്ല. ജിമ്മില്‍ പോയതുകൊണ്ട് എനിക്കു നല്ലത് സംഭവിച്ചിട്ടുണ്ട്. സാധാരണ ആളുകള്‍ ഇത്രയും വലിയ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടുന്നത് ദുര്‍ലഭമാണ്. പക്ഷേ, ഞാനതിനെ അതിജീവിച്ചു. അതിനു കാരണം എന്റെ ജീവിതരീതിയാണ്.' സുസ്മിത പറയുന്നു.
'സുസ്മിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതു കൊണ്ട് നിങ്ങള്‍ വ്യായാമത്തില്‍ നിന്ന് പിന്മാറരുത്. സ്ഥിരവ്യായാമത്തിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. പാരമ്പര്യവും ജീവിതശൈലിയും ഇതിന്റെ ഭാഗമാണ്. സ്ഥിരമായി ഹൃദയത്തിന്റെ പരിശോധനകളും നടത്തണം.'- സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ന്യൂട്രിഷ്യനിസ്റ്റുമായ മോഹിത പറയുന്നു.