Latest News

മോഹന്‍ലാല്‍ സൂര്യ കൂട്ടുകെട്ട് ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചത്;  സരവെടി എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ തന്നെയാണ് ചിത്രം എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് കോടതിയില്‍; കാപ്പന്റെ സംവിധായകന്‍ ആനന്ദിന് താന്‍ തിരക്കഥ വായിച്ച് കൊടുത്തിരുന്നുവെന്നും ആരോപണം എത്തിയതോടെ റിലീസ് മാറ്റാന്‍ തീരുമാനം

Malayalilife
മോഹന്‍ലാല്‍ സൂര്യ കൂട്ടുകെട്ട് ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചത്;  സരവെടി എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ തന്നെയാണ് ചിത്രം എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് കോടതിയില്‍; കാപ്പന്റെ സംവിധായകന്‍ ആനന്ദിന് താന്‍ തിരക്കഥ വായിച്ച് കൊടുത്തിരുന്നുവെന്നും ആരോപണം എത്തിയതോടെ റിലീസ് മാറ്റാന്‍ തീരുമാനം

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്‍ മോഷണ വിവാദത്തില്‍.കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പിന്‍ റീലിസിന് എത്താനിരിക്കെയാണ് മോഷണവിവാദത്തില്‍ പെട്ടത്. ജോണ്‍ ചാര്‍ലിസ് എന്നയാളാണ് തന്റെ കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബര്‍ 20ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിവച്ചു.

സരവെടി' എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി ആനന്ദിന്റെ കാപ്പാന്‍ എന്നാണ് ജോണ്‍ ആരോപിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥിലെ തനി പകര്‍പ്പാണെന്നും ജോണ്‍ പറയുന്നു. ഓഗസ്റ്റ് 20നാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2017 ജനുവരിയില്‍, സംവിധായകന്‍ കെ.വി ആനന്ദിന് താന്‍ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാല്‍ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാപ്പാന്റെ ടീസര്‍ എത്തിയപ്പോള്‍ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോണ്‍ ഹര്‍ജിയില്‍ പറയുന്നു.

സരവെടി'യില്‍, റിപ്പോര്‍ട്ടറായ തന്റെ നായകന്‍, നദീ ജലം പങ്കിടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുവെന്നും കപ്പാനിലും നായകന്‍ പ്രധാനമന്ത്രിയോട് ഇതേ ചോദ്യം ഉന്നയിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ടീസറില്‍ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സിനിമയും കഥയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

സിനിമ, ടെലിവിഷന്‍, മീഡിയ, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ 10 വര്‍ഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹര്‍ജിക്കാരന്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.സിനിമയുടെ റിലീസിന് കോടതിയില്‍ ഇടക്കാല ഉത്തരവ് തേടിയ ജോണ്‍, രചയിതാവെന്ന നിലയില്‍ തന്റെ പേര് ചിത്രത്തോടൊപ്പം പ്രദര്‍ശിപ്പിക്കണമെന്നും പകര്‍പ്പവകാശ ഫീസ് നല്‍കണമെന്നും വാദികളോട് (സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും) ഉത്തരവിടാന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. 

എന്നാല്‍ തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബര്‍ നാലിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അതേസമയം സംവിധായകന്‍ കെ വി ആനന്ദും നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ഈ ആരോപണങ്ങള്‍ നിഷേധിച്ചു.കാപ്പാനില്‍ സയ്യേഷ, സൂര്യ എന്നിവരും പ്രധാന കഥാത്രങ്ങളായുണ്ട്.

Suriya Mohanlal starrer Kaappaan copied

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES