കനേഡിയന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളീവുഡിലേക്കെത്തിയ താരമാണ് സണ്ണി ലിയോണ്‍. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മധുരരാജയിലൂടെ മലയാളത്തിലേക്കും താരം ചുവട് വച്ചിരുന്നു. വെറും പോണ്‍ താരമെന്ന് പറഞ്ഞ് പരിസഹിച്ചവര്‍ പോലും സണ്ണി ലിയോണിന്റെ ഉറച്ച നിലപാടുകളും ശക്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണ്ട് അത്ഭുതപെട്ടിട്ടുള്ളവരാണ്. പ്രളയത്തില്‍പെട്ട കേരളത്തിനും സണ്ണി ലക്ഷങ്ങളുടെ സഹായമാണ് ചെയ്തത്. മൂന്നു മക്കളെയും ദത്തെടുത്ത് സണ്ണി വളര്‍ത്തുന്നുണ്ട്. ഇപ്പോള്‍ സണ്ണി ലിയോണിന്റെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രാമാണ് വൈറലായി മാറുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം പുതിയ സന്തോഷത്തെ ആരാധകരുമായി പങ്കുവച്ചത്. മസെറാട്ടിയുടെ ലേറ്റസ്റ്റ് മോഡല്‍ ആഡംബര കാര്‍ ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭര്‍ത്താവ് ഡാനിയ ൽ വെബറും ഒപ്പം കാറിലിരിക്കുന്നതിന്റെ ചിത്രവും താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട് .രണ്ടരക്കോടിയോളം രൂപയാണ് മസെറാട്ടിയുടെ പുതിയ മോഡലിന് വില.
സണ്ണി ലിയോൺ ഇപ്പോൾ കുടുംബവുമായി അമേരിക്കയിലെ ലോസ് ഏഞ്ചലസ് നഗരത്തിലാണ് താമസിക്കുന്നത്. ചില സൂചനകൾ കഴിഞ്ഞ ദിവസം സണ്ണി മസെറാട്ടി കാറിന്റെ ഷോറൂം ദൃശ്യങ്ങൾ പോസ്റ്റു ചെയ്ത് കൊണ്ട് കാർ വാങ്ങുന്നത് സംബന്ധിച്ച ആരാധകർക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കാറിന്റെ ചിത്രം താരം പങ്കുവച്ചത്.