Latest News

കറുപ്പ് വസ്ത്രമണിഞ്ഞ് സൂപ്പര്‍ വുമണായി സണ്ണി ലിയോണിന്റെ വേറിട്ട വേഷം; സണ്ണിയും  ഭര്‍ത്താവ് ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
കറുപ്പ് വസ്ത്രമണിഞ്ഞ് സൂപ്പര്‍ വുമണായി സണ്ണി ലിയോണിന്റെ വേറിട്ട വേഷം; സണ്ണിയും  ഭര്‍ത്താവ് ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ണ്ണി ലിയോണ്‍ 'സൂപ്പര്‍ വുമണാ'യി അഭിനയിക്കുന്നു. തന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ ചിത്രത്തിലാണ് സണ്ണി അമാനുഷിക ശക്തികളുള്ള കഥാപാത്രമാകുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബറുമൊത്ത് ഈയിടെയാണ് സണ്‍സിറ്റി മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ സണ്ണി സിനിമാ നിര്‍മ്മാണക്കമ്പനി തുടങ്ങിയത്.

ലോകത്തെ പൈശാചിക ശക്തികളില്‍ നിന്നും രക്ഷിക്കാനായി കോര്‍ എന്ന സൂപ്പര്‍ വുമണായി ആണ് സണ്ണി എത്തുന്നതെന്നാണ് പുറത്ത് വന്ന വീഡീയോ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കെട്ടിടത്തിന് മുകളില്‍ നിന്നും എടുത്ത് ചാടി കത്തിക്കൊണ്ടിരിക്കുന്ന നഗരത്തെ ദുഷ്ടശക്തികളില്‍ നിന്നും രക്ഷിക്കുന്നതായാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രമണിഞ്ഞ് ഹോട്ടായാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. ്ഡാനിയല്‍ വെബറും കെന്‍ വാലസും ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്. വീഡിയോ ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Sunny Leone transforms into superhero Kore

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES