Latest News

മാലിദ്വീപിലെ ബിച്ച് സൈഡിലൊരുക്കിയ പന്തലില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വീണ്ടും വിവാഹിതയായി സണ്ണി ലിയോണ്‍;  വിവാഹ മോതിരം നല്‍കി സണ്ണിയ്ക്ക് സര്‍പ്രൈസ് ഒരുക്കി ഡാനിയല്‍; ചിത്രങ്ങളുമായി താരങ്ങള്‍

Malayalilife
 മാലിദ്വീപിലെ ബിച്ച് സൈഡിലൊരുക്കിയ പന്തലില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വീണ്ടും വിവാഹിതയായി സണ്ണി ലിയോണ്‍;  വിവാഹ മോതിരം നല്‍കി സണ്ണിയ്ക്ക് സര്‍പ്രൈസ് ഒരുക്കി ഡാനിയല്‍; ചിത്രങ്ങളുമായി താരങ്ങള്‍

ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും വീണ്ടും വിവാഹിതരായി. 13 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് മക്കളെ സാക്ഷിയാക്കി ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളായ നിഷ, നോഹ, അഷര്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മാലി ദ്വീപില്‍ വച്ചാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇരുവരും പങ്കുവച്ചിട്ടുണ്ട്.

'ദൈവത്തിന്റേയും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ഞങ്ങളുടെ ആദ്യ വിവാഹം. ഇത്തവണ ഞങ്ങള്‍ അഞ്ച് പേര്‍ മാത്രം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സ്‌നേഹവും സമയവും. എന്നും നിങ്ങള്‍ എന്റെ ജീവിതത്തിലെ പ്രണയമായി നിലനില്‍ക്കും.'- വിവാഹ ചിത്രങ്ങള്‍ക്കൊപ്പം സണ്ണി ലിയോണി കുറിച്ചു.

വിവാഹ മോതിരം നല്‍കി ഡാനിയല്‍ സണ്ണിയ്ക്ക് സര്‍പ്രൈസും ഒരുക്കിയിരുന്നു. വെള്ള നിറത്തിലുള്ള കസ്റ്റം - മെയ്ഡ് ഗൗണ്‍ ധരിച്ചാണ് സണ്ണി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. 2011ലാണ് ഡാനിയല്‍ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017ല്‍ സണ്ണി ലിയോണിയും ഡാനിയല്‍ വെബറും ചേര്‍ന്ന് ?ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തില്‍ സണ്ണി ലിയോണി സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്.

നിഷയെ കൂടാതെ വാടക ഗര്‍ഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആണ്‍കുട്ടികളും ഈ ദമ്പതികള്‍ക്കുണ്ട്, അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നാണ് ഇരട്ടക്കുട്ടികളുടെ പേരുകള്‍. 2012ല്‍ പുറത്തിറങ്ങിയ പൂജാ ഭട്ടിന്റെ 'ജിസം 2' എന്ന ചിത്രത്തിലൂടെയാണ് സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി നിരവധി വേഷങ്ങളില്‍ താരമെത്തി.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

Sunny Leone gets married again in Maldives

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക