ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി; അവളെ തിരകെ കിട്ടി; വീട്ടു ജോലിക്കാരിയുടെ മകളെ കാണാനില്ലായതോടെ സഹായം അഭ്യര്‍ത്ഥിച്ചും പാരിതോഷികം പ്രഖ്യാപിച്ചും സണ്ണി ലിയോണിയുടെ പോസ്റ്റ്; മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കിട്ടിയതായും നടി

Malayalilife
ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി; അവളെ തിരകെ കിട്ടി; വീട്ടു ജോലിക്കാരിയുടെ മകളെ കാണാനില്ലായതോടെ സഹായം അഭ്യര്‍ത്ഥിച്ചും പാരിതോഷികം പ്രഖ്യാപിച്ചും സണ്ണി ലിയോണിയുടെ പോസ്റ്റ്; മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കിട്ടിയതായും നടി

ന്റെ വീട്ടുജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചുമുള്ള നടി സണ്ണി ലിയോണിന്റെ പോസ്റ്റ് സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം സഹായ അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ഇപ്പോഴിതാ മണിക്കൂറുകള്‍ക്ക് ശേഷം നന്ദി പറഞ്ഞ താരത്തിന്റെ പോസ്റ്റാണ് സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്.

കുട്ടിയെ കണ്ടെത്തി എന്ന പറഞ്ഞായിരുന്നു പോസ്റ്റ്. സണ്ണി തന്നെയാണ് പെണ്‍കുട്ടിയെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്. കണ്ടെത്തി... ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പോലീസിന് വളരെയധികം നന്ദി അറിയിക്കുന്നു

24 മണിക്കൂറുകള്‍ക്ക് ശേഷം അനുഷ്‌കയെ ഞങ്ങള്‍ക്ക് തിരികെ ലഭിച്ചു. പോസ്റ്റ് ഷെയര്‍ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത വൈറലാക്കിയ വെല്‍വിഷേസ് അടക്കമുള്ള എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്നാണ് സണ്ണി ലിയോണി സന്തോഷം പങ്കിട്ട് കുറിച്ചത്.

മുംബയിലെ ജൊഗേശ്വരിയില്‍ നിന്നാണ് അനുഷ്‌ക കിരണ്‍ മോറെ എന്ന കുട്ടിയെ കാണാതായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.കുട്ടിയെ കണ്ടെത്തിത്തരുന്നവര്‍ക്ക് സണ്ണി ലിയോണ്‍ അന്‍പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു്. കുട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുംബയ് പൊലീസിനെയും ടാഗ് ചെയ്തുകൊണ്ടാണ് സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഇത് അനുഷ്‌ക. എന്റെ വീട്ടുജോലിക്കാരിയുടെ മകളാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ജൊഗേശ്വരി വെസ്റ്റില്‍വച്ചാണ് കുട്ടിയെ കാണാതായത്. അനുഷ്‌കയുടെ മാതാപിതാക്കള്‍ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്. കുട്ടിയെ കണ്ടെത്തുന്നവര്‍ തന്നെയോ അവളുടെ മാതാപിതാക്കളെയോ വിവരമറിയിക്കണം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുകയോ തിരിച്ചെത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് ഉടനടി 11,000 രൂപ നല്‍കും. കൂടാതെ വ്യക്തിപരമായി 50,000രൂപയും നല്‍കും.'- എന്നാണ് നടിയുടെ കുറിപ്പില്‍ പറയുന്നത്. കൂടെ ഫോണ്‍നമ്പരുകളും നല്‍കിയിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

Sunny Leone Thanks Mumbai Police For Finding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES