വാഷിംഗ്ടണ്: കേരള കള്ച്ചറല് സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന് വാഷിംഗ്ടണിന്റെ ആഭിമുഖ്യത്തില് നടത്തുന്ന സ്റ്റാര്സ് ആന്ഡ് സ്ട്രൈപ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഹൃസ്വചിത്രങ്ങള് ക്ഷണിക്കുന്നു.
2018 ജനുവരി ഒന്നിനുശേഷം നിര്മിച്ച പതിനഞ്ച് മിനിറ്റില് താഴെയുള്ള ഹൃസ്വ ചിത്രങ്ങളും രണ്ട് മിനിറ്റില് താഴെയുള്ള മൈക്രോ ഷോര്ട്ട് ചിത്രങ്ങളും ചലച്ചിത്രോത്സവത്തിലേക്ക് അയയ്ക്കാവുന്നതാണ്. ഇന്ത്യന് ഭാഷകളിലും അന്താരാഷ്ട്ര ഭാഷകളിലുമുള്ള ചലച്ചിത്രങ്ങള് ഈവര്ഷത്തെ മത്സരത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. 2022 ഒക്ടോബര് 31 ആണ് ചലച്ചിത്രങ്ങള് ലഭിക്കേണ്ട അവസാന തീയതി.
ഇന്ത്യന് മൈക്രോ ഷോര്ട്സ്, ഇന്ത്യന് ഷോര്ട്ട് മൂവീസ്, ഗ്ലോബല് മൈക്രോ ഷോര്ട്സ്, ഗ്ലോബല് ഷോര്ട്ട് മൂവീസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള് നടക്കുക. സമ്മാനാര്ഹമായ ചിത്രങ്ങള്ക്ക് 2022 ഡിസംബര് 19-ന് മെട്രോ വാഷിംഗ്ടണ് പ്രദേശത്ത് നടക്കുന്ന അവാര്ഡ് ഷോയില് വച്ചു പുരസ്കാരങ്ങള് നല്കുന്നതാണ്. സിനിമാപ്രേമികള്ക്കും, വളര്ന്നുവരുന്ന സിനിമാ നിര്മാതാക്കള്ക്കും Stars N' Stripes international film festival 2022 (SSIFF) വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് ചലച്ചിത്രോത്സവത്തിന്റെ സംഘാടകര് അറിയിച്ചു.
കൂടുതല് വിവരങ്ങള് https://starsnstripes.kcsmw.org// എന്ന വെബ്സൈറ്റില് നിന്നും ലഭിക്കും.