Latest News

എമ്പുരാനില്‍ കിട്ടിയത് വലിയൊരു ഭാഗ്യം '; ഗോവര്‍ദ്ധനൊപ്പം ശ്രീലേഖയുമുണ്ടാകും; എമ്പുരാനിലെ അനുഭവം തുറന്ന് പറഞ്ഞ് ശിവദ 

Malayalilife
എമ്പുരാനില്‍ കിട്ടിയത് വലിയൊരു ഭാഗ്യം '; ഗോവര്‍ദ്ധനൊപ്പം ശ്രീലേഖയുമുണ്ടാകും; എമ്പുരാനിലെ അനുഭവം തുറന്ന് പറഞ്ഞ് ശിവദ 

രാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ മെറ്റീരിയലുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റ ടീസര്‍ റിലീസായിരുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ തകര്‍ത്താടാന്‍ കാത്തിരിക്കുന്ന ആരാധകര്‍. 

 ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ശിവദ അവതരിപ്പിക്കുന്ന ശ്രീലേഖ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒപ്പം ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ശ്രീലേഖ പറയുന്ന വീഡിയോയും ഉണ്ട്. ആദ്യ ഭാഗമായ ലൂസിഫറില്‍ ശിവദ ശ്രീലേഖ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിരുന്നു ശിവദ എത്തിയത്. എന്നാല്‍ വളരെ കുറച്ച് ഭാഗത്തില്‍ മാത്രമാണ് ശിവദ അഭിനയിച്ചത്. 

എമ്പുരാനില്‍ തനിക്ക് വലിയൊരു ഭാഗ്യം കിട്ടിയെന്നും. എമ്പുരാനില്‍ വര്‍ക്ക് ചെയ്തപ്പോള്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഫാസില്‍ സാറിന്റെ കൂടെ സ്‌ക്രീന്‍ സ്‌പേസ് പങ്കുവെക്കാന്‍ പറ്റി എന്നതാണ്. ഫാസില്‍ സാറിന്റെ പടത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് ഞാന്‍ എന്‍ട്രി ആയത്, ശിവദ പറയുന്നു. ഇന്ന് മുതലാണ് ദിവസേന രണ്ട് കഥാപാത്രങ്ങളെ വച്ച് എമ്പുരാന്‍ ടീം സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ച് തുടങ്ങിയത്. ജയ്‌സ് ജോസിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ രാവിലെ പുറത്തുവിട്ടിരുന്നു. 

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്.

Sshivada as Sreelekha in L2E Empuraan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES