Latest News

സിനിമയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം അച്ഛന്‍ തന്നെ; തുറന്ന് പറഞ്ഞ് ശ്രുതി ഹസന്‍

Malayalilife
സിനിമയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം അച്ഛന്‍ തന്നെ; തുറന്ന് പറഞ്ഞ് ശ്രുതി ഹസന്‍

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രുതി ഹസന്‍. ഒരു അഭിനേത്രി എന്നതിലുപരി താരം ഒരു മോഡലും ഗായികയും കൂടിയാണ്. എന്നാൽ ഇപ്പോൾ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍  മുറുകുമ്പോള്‍ തെന്നിന്ത്യന്‍ സിനിമകളെ കുറിച്ച് തുറന്ന് പറയുകയാണ്  നടി ശ്രുതി ഹസന്‍.  തനിക്ക് സിനിമയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം തന്റെ അച്ഛന്‍ തന്നെയാണ് എന്നാൽ ഇത്  അല്ലെന്ന് പറഞ്ഞാല്‍ അത് കുറ്റകരമാകും എന്നും ശ്രുതി തുറന്ന്  പറയുന്നത്.

”കുടുംബപ്പേര് തന്നെയാണ് സിനിമയിലേക്കുള്ള വാതിലുകള്‍ എനിക്കായി തുറന്നത്. അത് നിക്ഷേധിക്കുന്നത് കുറ്റകരമാകും. എന്നാല്‍ ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഞാന്‍ മനസിലാക്കുന്നു” എന്നും  ശ്രുതി പറഞ്ഞു.

 ശ്രുതി തമിഴില്‍ നായികയായി സൂര്യയുടെ ‘ഏഴാം അറിവ്’ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.  അതോടൊപ്പം സൂര്യ സിനിമയിലെത്തിയതും അച്ഛന്‍ ശിവകുമാര്‍ കാരണമാണ്. ”സൂര്യയ്‌ക്കൊപ്പമാണ് തമിഴില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചത്. സൂര്യ സിനിമയിലെത്തിയതും അച്ഛന്‍ ശിവകുമാര്‍ കാരണമാണ്. എന്നിട്ടും അദ്ദേഹം മികച്ച അഭിനയത്തിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നു.”എന്നും ശ്രുതി വ്യക്തമാക്കി.

”ലോഞ്ച് ചെയ്തതിന് ശേഷം ടാലന്റുണ്ടെങ്കില്‍ മാത്രമേ തമിഴ്, തെലുങ്ക് സിനിമകളില്‍ പിടിച്ചു നില്‍ക്കാനാകുള്ളു. കഠിനമായി പരിശ്രമിച്ചാല്‍ സാധിക്കും. എന്നാല്‍ ബോളിവുഡില്‍ വ്യത്യസ്തമാണെന്ന് ഞാന്‍ കരുതുന്നു” എന്ന് ശ്രുതി അതോടൊപ്പം  വ്യക്തമാക്കി.

Read more topics: # Sruthi hasan new words goes viral
Sruthi hasan new words goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES