ചുരുങ്ങിയ സിനിമകളില്‍ മാത്രമേ അഭിയിച്ചിട്ടുള്ളൂവെങ്കിലും, അഭിനയിച്ച സിനിമകളിലെല്ലാം മികച്ച റോളുകള്‍ തന്നെയാണ് സംവൃത സുനിലിന് ലഭിച്ചിട്ടുള്ളത്. വിവാഹിതയായതിന് ശേഷം ചെറിയൊരു തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോള്‍ നടി അഭിനയത്തില്‍ അത്ര സജീവമല്ല. അതേ സമയം സോഷ്യല്‍ മീഡിയയില്‍ വളരെ അധികംആക്ടീവുമാണ്. വെക്കേഷന് വേണ്ടി കഴിഞ്ഞ ദിവസമാണ് നടി സംവൃത നാട്ടില്‍ എത്തിയത്.
ഏറെക്കാലമായി സിനിമയില്‍ സജീവമല്ലാത്ത താരം തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. താന്‍ ഇപ്പോഴും കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും താത്പര്യം തോന്നുന്ന സിനിമ വന്നാല്‍ ചെയ്യുമെന്നും സംവൃത പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
കരിയര്‍ ബ്രേക്ക് താന്‍ ആഗ്രഹിച്ചിരുന്നതാണെന്നും അതില്‍ ഒരിക്കലും വിഷമം തോന്നിട്ടില്ലെന്നും താരം പറഞ്ഞു. നടിയുടെ വാക്കുകള്‍ ഇങ്ങനെ,' സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതിന് മുന്‍പ് അവസാനമായി ചെയ്ത ചിത്രം 2012-ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ ആണ്. ആ സമയത്ത് മാനസികമായി ഞാന്‍ ഒരു ബ്രേക്കിന് വേണ്ടി കൊതിക്കുന്നുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല .കുറച്ചുനാള് ഫ്രീയായി ഇരിക്കണം. തുടര്‍ച്ചയായി ഷൂട്ടിങ്, ഒരേവര്‍ഷം കുറേ സിനിമകള്‍ ചെയ്തു. ആ തിരക്കുള്ള ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് തോന്നുന്ന സമയത്താണ് കല്യാണം'.
വിവാഹം കഴിഞ്ഞ് പോവുന്നത് യുഎസിലേക്കായിരുന്നു. അവിടെ എന്നെ ആര്‍ക്കും അറിയില്ല. അതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടാവാതിരുന്ന സ്വകാര്യജീവിതം എനിക്ക് ആദ്യമായി അനുഭവിക്കാന്‍ കഴിയുന്നത് അവിടെപ്പോയപ്പോഴാണ്', സംവൃത പറഞ്ഞു. അവിടെ താന്‍ ഒരുപാട് ഹാപ്പിയായിരുന്നു എന്ന് താരം പറയുന്നു. ചുമ്മാ നടക്കുക, ഷോപ്പിങ്ങിന് പോവുക, പലചരക്കുകടയില്‍ പോവുക, പാചകപരീക്ഷണം നടത്തുക, ലൈഫ് പെട്ടന്നാണ് വേറൊരു തരത്തിലേക്ക് മാറിയത്.
അതേസമയം, തന്റെ ആദ്യ കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ അഗാര്‍ഹിച്ചിരുന്നതായി നടി പറയുന്നു. അപ്പോഴാണ് 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതും അത് ചെയ്യുന്നതും. ഇടവേളയ്ക്ക് ശേഷം അഭിനയിക്കാന്‍ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. മലയാളികള്‍ ഞാന്‍ ചെയ്ത വേഷങ്ങള്‍ മറന്നിട്ടില്ലെന്ന് ആ ചിത്രത്തിലൂടെ എനിക്ക് മനസിലായി. അതേസമയം ഇപ്പോഴും കഥകള്‍ കേള്കുന്നുണ്ടെന്നും ചെയ്യണം എന്ന് താത്പര്യം തോന്നുന്ന പ്രൊജക്ട് വന്നാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും നടി വ്യക്തമാക്കി.
സംവൃതയേയും സംജുക്തയേയും കണ്ട സന്തോഷം മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകന്‍ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാറും കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. നാട്ടില്‍ എത്തിയ താരം ഇപ്പോള്‍ പഴയ സുഹൃത്തുക്കളെ കാണുന്നതിന്റെ തിരക്കിലാണ്. ക്രൗണ്‍ പ്ലാസയില്‍ വച്ചായിരുന്നു ലേഖയും സംവൃതയും തമ്മിലുള്ള കൂടിക്കാഴ്ച. ലേഖ തന്നെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും.
2012 ല്‍ ആയിരുന്നു അഖില്‍ ജയരാജുമായുള്ള സംവൃത സുനിലിന്റെ വിവാഹം. പക്ക അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. യുഎസ് ബെയ്‌സ്ഡ് എന്‍ജിനിയര്‍ ആണ് അഖില്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് സംവൃതയും യുഎസ്സിലേക്ക് പോയി. അഗസ്ത്യ, രുദ്ര എന്നിങ്ങനെയാണ് രണ്ട് ആണ്‍മക്കളുടെ പേര്.