പുതുമുഖതാരം വിക്രാന്ത്, മെഹ്റിന്‍ പിര്‍സാദ, രുക്സാര്‍ ധില്ലന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സ്പാര്‍ക്ക് L.I.F.E' ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. വിക്രാന്ത് തന്നെ കഥയും, തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രം നവംബര്‍ 17നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. ഡെഫ് ഫ്രോഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന് 'ഹൃദയം' ഫെയിം ഹെഷാം അബ്ദുള്‍ വഹാബ് സംഗീതം പകരുന്നു.
മലയാള താരം ഗുരു സോമസുന്ദരം പ്രതിനായകനായെത്തിയ ഈ ത്രില്ലര്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. നാസര്‍, വെണ്ണേല കിഷോര്‍, സുഹാസിനി മണിരത്നം, സത്യ, ബ്രഹ്മാജി, ശ്രീകാന്ത് അയ്യങ്കാര്‍, അന്നപൂര്‍ണമ്മ, ചമ്മക് ചന്ദ്ര, രാജാ രവീന്ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഗുഡ് vs ഈവിള്‍ കണ്‍സെപ്റ്റില്‍ ട്വിസ്റ്റുകളും ടേണുകളും ഉള്‍ക്കൊള്ളിച്ച് ഒരുക്കിയ 'സ്പാര്‍ക്ക് L.I.F.E' ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാവുന്നതാണ്. പിആര്‍ഒ: ശബരി.