വിനയ് ഫോര്‍ട്ട്,ഫറാ ഷിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ'സോമന്റെ കൃതാവ് ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്,ജയന്‍ ചേര്‍ത്തല,നന്ദന്‍ ഉണ്ണി,റിയാസ് നര്‍മ്മകല, രമേശ് കുറുമശ്ശേരി, അനീഷ് ഗോപാല്‍,ആര്‍ജെ മുരുകന്‍, അനീഷ് എബ്രഹാം,ജയദാസ്,ജിബിന്‍ ഗോപിനാഥ്,സുശീല്‍,
ശ്രുതി സുരേഷ്,സീമ ജി. നായര്‍,പൗളി വത്സന്‍,ദേവനന്ദ,ഗംഗ ജി നായര്‍,പ്രതിഭ രാജന്‍, രമ്യ അനി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഒപ്പം, നാട്ടുക്കാരയായ പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഓണ്‍ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന 'സോമന്റെ കൃതാവ്', മാസ്റ്റര്‍ വര്‍ക്‌സ് സ്റ്റുഡിയോസ്,രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.
'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ
സുജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
രഞ്ജിത്ത് കെ. ഹരിദാസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സംഗീതം പി എസ് ജയഹരി, എഡിറ്റര്‍-ബിജീഷ് ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവെട്ടത്ത്,കല- അനീഷ് ഗോപാല്‍, മേക്കപ്പ്-ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം- അനില്‍ ചെമ്പൂര്‍, സ്റ്റില്‍സ്-രാഹുല്‍ എം. സത്യന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റ്റൈറ്റസ് അലക്‌സാണ്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- പ്രശോഭ് ബാലന്‍,പ്രദീപ് രാജ്,സുഖില്‍ സാഗ്, അസോസിയേറ്റ് ക്യാമറമാന്‍-ക്ലിന്റോ ആന്റണി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അനില്‍ നമ്പ്യാര്‍,ബര്‍ണാഡ് തോമസ്,പി ആര്‍ ഒ-എ എസ് ദിനേശ്