മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ പിന്നണി ഗായകനാണ് ജി വേണുഗോപാൽ. മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ.. എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പതിനെട്ട് വര്‍ഷം മുമ്പുള്ളൊരു റെക്കോര്‍ഡിംഗ് ഓര്‍മ്മയാണ് താരം കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഒരു പതിനെട്ട് വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡിംഗ് ആണിത്. ' സംഗീത സംഗമം' എന്ന ഏഷ്യാനെറ്റ് സിംഗേഴ്‌സ് എക്‌സ്‌ക്ലൂസീവിന് വേണ്ടി റെക്കോര്‍ഡ് ചെയ്തത്. രശ്മിയുടെ ഇഷ്ടഗാനം . 'കളിക്കളം ' എന്ന സിനിമയില്‍ ജോണ്‍സണ്‍-കൈതപ്രം ടീമിന്റെ സൃഷ്ടി എന്നാണ് അദ്ദേഹം വീഡിയോ പങ്കുവച്ചു കൊണ്ട് കുറിക്കുന്നത്. മനോഹരമായാണ് അദ്ദേഹം പാട്ട് ആലപിക്കുന്നത്.
1990 ല്‍ കല്യാണം കഴിഞ്ഞ് അഞ്ചാം ദിവസം സഹയാത്രികയുമൊത്ത് മദ്രാസിലേക്ക് വണ്ടി കയറി. ഒരുപിടി ജോണ്‍സണ്‍ സിനിമാഗാനങ്ങള്‍ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. കളിക്കളം, കൗതുക വാര്‍ത്തകള്‍, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ .... അങ്ങനെ! ആദ്യം കണ്ട് കേട്ട റെക്കോര്‍ഡിംഗ്, 'പൂത്താലം വലം കയ്യിലേന്തി വാസന്തം', ഇന്നും രശ്മിയുടെ ഇഷ്ടഗാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
രശ്മിയെ കുറിച്ചും മുമ്പും അദ്ദേഹം പങ്കുവച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അരവിന്ദ്, അനുപല്ലവി എന്നാണ് മക്കളുടെ പേര്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അരവിന്ദ് പാടിയിരുന്നു. പാട്ടില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ പാതയിലൂടെ മകനും പിന്നണി ഗാന രംഗത്തിലേക്ക് എത്തുകയാണ്.