എല്ലാവരേയും സ്‌നേഹിക്കുക; സിൻഡ്രില്ലയുടെ അമ്മ പറയും പോലെ ധൈര്യമായിരിക്കുക; പിറന്നാൾ ദിനത്തിൽ മകളോട് ഗായിക സിത്താര

Malayalilife
topbanner
എല്ലാവരേയും സ്‌നേഹിക്കുക; സിൻഡ്രില്ലയുടെ  അമ്മ പറയും പോലെ ധൈര്യമായിരിക്കുക; പിറന്നാൾ  ദിനത്തിൽ മകളോട്  ഗായിക സിത്താര

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും.  പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. 

താരത്തെപ്പോലെ തന്നെ  പ്രേക്ഷകർക്ക് മകൾ സാവൻ ഋതുവും പ്രിയങ്കരിയാണ്. ആരാധകരുമായി സിത്താര അമ്മയും മകളുമൊത്തുള്ള വീഡിയോകളൊക്കെ  പങ്കുവയ്ക്കാറുണ്ട്. ഉയരെയിലെ നീ മുകിലോ  എന്ന പാട്ട് ശ്രദ്ധേയമായി മാറിയിരുന്നു. കൂടാതെ മുൻപ് സിത്താരയ്‌ക്കൊപ്പം കൺകൾ നീയേ കാട്രൂം നീയേ എന്ന പാട്ടിന്റെ കവർ വേർഷനുമായും ഇരുവരും എത്തിയിരുന്നു. കുട്ടിത്താരത്തിന്റെ പട്ടു വീഡിയോ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. 

ഇപ്പോഴിതാ ജന്മദിനത്തിൽ മകളോട് അമ്മ സിത്താര കൃഷ്ണകുമാർ പറയുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്.ഈ ജന്മദിനത്തിൽ ഒന്ന് അമ്മ നിന്നോട് പറയട്ടേ, എല്ലാവരേയും സ്‌നേഹിക്കുക, നീ കാണുന്നതിനെയും കാണാത്തതിനെയും. ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ. നീ എല്ലാവരെയും സ്‌നേഹിക്കുമ്പോൾ എന്റെ കുട്ടി സുരക്ഷിതവും സന്തോഷകരവുമായി നിലനിൽക്കും. സിൻഡ്രില്ലയുടെ അവളുടെ അമ്മ പറയും പോലെ. ധൈര്യമായിരിക്കുക, കാരുണ്യം കാട്ടുക, ജന്മദിന ആശംസകൾ കുഞ്ഞുമണി എന്നാണ് സിത്താര കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നത്. നിരവധിപ്പേരാണ് ആശംസയുമായെത്തുന്നത്. 

Singer sithara krishnakumar birthday wishes to daughter

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES