Latest News

എന്റെ ശരീരം എന്റെ മാത്രം സ്വന്തം; അത് എത്തരത്തിൽ കാണിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനം; തുറന്ന് പറഞ്ഞ് ഗായിക സയനോര

Malayalilife
എന്റെ ശരീരം എന്റെ മാത്രം സ്വന്തം; അത് എത്തരത്തിൽ കാണിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനം; തുറന്ന് പറഞ്ഞ് ഗായിക  സയനോര

ലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിൽ ഒരാളാണ്  സയനോര ഫിലിപ്.   2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി. മലയാളത്തിന്റെ അതിർവരമ്പുകൾക്കുമപ്പുറം എ ആർ റഹ്മാൻ ഉൾപ്പെടെ  ഉള്ള സംഗീത പ്രതിഭകൾക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില ഗായികമാരിൽ ഒരാളാണ് സയനോര. ആരാധകർക്കായി ഒരുപിടി ഹിറ്റ് ഗാനങ്ങളാണ് ഗായിക സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ  തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് താരം.

സ്വകാര്യ പുരസ്കാര ദാനചടങ്ങിൽ ഒരു പെർഫോർമർ ആയിട്ടാണ് ഞാൻ ദുബായിൽ എത്തിയത്. ദുബായിൽ പോകുന്നതിന് ഒരു ദിവസം മുൻപാണ് ചടങ്ങിൽ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് ഞാൻ ആലോചിച്ചത്. കോസർ​ഗോഡുള്ള ജസീലയും അവരുടെ ഭർത്താവും ചേർന്ന് നടത്തുന്ന ജസാഷ് ഡിസൈൻ സ്റ്റുഡിയോയാണ് കുറേകാലമായി എനിക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തരാറുള്ളത്. ഈ മനോഹര വസ്ത്രം ജസാഷ് എനിക്ക് ഒരുക്കിത്തന്നു. ഹാൻഡ് വർക്ക് ചെയ്ത ബ്ലൗസിനോടൊപ്പം മാലപോലെകിടക്കുന്ന ഷാളും നെറ്റിന്റെ ലഹങ്കയുമാണ് പെയ്സ്റ്റൽ ഗ്രീൻ നിരത്തിലുള്ള ഈ വസ്ത്രത്തിലുള്ളത്. 

വസ്ത്രധാരണത്തിൽ എന്റെ ചിന്താഗതികൾ ഒരുപാടു മാറിയിട്ടുണ്ട്. ഞാൻ എന്താണോ അത് അങ്ങനെ തന്നെ കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് എനിക്കിഷ്ടം. വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാലേ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കാണാൻ ഭംഗി ഉണ്ടാകൂ എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്. അത് എത്തരത്തിൽ കാണിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനവും. സാമൂഹിക വിചാരണ ഉണ്ടാകുമെന്നു കരുതി ഇഷ്ടമുള്ള വസ്ത്രം ഞാനിപ്പോൾ ഒഴിവാക്കാറില്ല. എനിക്കു പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം തോന്നും.

Singer sayanora philip words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES