Latest News

റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടാണ് പപ്പ മരണപ്പെട്ടതെന്ന് പറഞ്ഞു; ക്രൂരമായി ചിന്തിക്കുന്ന ആളുകൾ നമ്മുടെ ഇടയിലുണ്ട്: റിമി ടോമി

Malayalilife
റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടാണ് പപ്പ മരണപ്പെട്ടതെന്ന് പറഞ്ഞു; ക്രൂരമായി ചിന്തിക്കുന്ന ആളുകൾ നമ്മുടെ ഇടയിലുണ്ട്:  റിമി ടോമി

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.എന്നാൽ ഇപ്പോൾ പപ്പയെക്കുറിച്ചുള്ള ഓർമ്മകൾ ഷെയർ ചെയ്യുന്ന റിമി ടോമിയുടെ വീഡിയോ സോഷ്യൽ ലോകത്ത് വൈറലാവുന്നു. 

 റിമി ടോമിയുടെ പപ്പ ടോമി ജോസഫ് 2014-ലായിരുന്നു അന്തരിച്ചത്. പപ്പയെക്കുറിച്ച് പറഞ്ഞ് ടിവിയിൽ വന്നിരുന്ന് കരയാൻ താത്പര്യമില്ല. പക്ഷെ, മറ്റൊരു കാര്യമുണ്ട്. ഒരിക്കൽ എനിക്ക് ഫെയ്‌സ്ബുക്കിലോ മറ്റോ വന്ന ഒരു കമന്റായിരുന്നു. റിമിയുടെ പപ്പ മരിക്കാനുള്ള കാരണം പറഞ്ഞാൽ റിമി എതിർക്കുമോ എന്ന് ചോദിച്ചായിരുന്നു തുടക്കം. അപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു, അതെന്തായിരിക്കും എന്ന്. റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചതെന്നാണ് കമന്റിൽ പറ‍ഞ്ഞത്.

അങ്ങനെ പോലും ക്രൂരമായി ചിന്തിക്കുന്ന ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഇവർ മാത്രമല്ല, ഇതുപോലെ നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അന്യദൈവങ്ങളെ ആരാധിച്ചു എന്നു കരുതി എന്റെ പപ്പ മരിക്കണം എന്നുണ്ടോ? പപ്പയ്ക്ക് അസുഖമുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വളരെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു. 57 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് കാർഡിയാക് അറസ്റ്റ് ഉണ്ടായത്. ചിലപ്പോൾ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ പപ്പയെ രക്ഷിക്കാമായിരുന്നു എന്ന കുറ്റബോധം ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷെ, ദൈവനിശ്ചയം മാറ്റാൻ നമുക്കാവില്ലല്ലോ.
 

Read more topics: # Singer rimi tomy ,# words about father
Singer rimi tomy words about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES