സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയിലായിൽ കഴിയരുകയായിരുന്നു. കേരള സര്‍വകലാശാലയില്‍ അസി. രജിസ്ട്രായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍ ജാസി ഗിഫ്റ്റിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എറണാകുളത്തായിരുന്നു താമസം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി വിതുരയിലെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഈ വീട്ടില്‍ വെച്ചാണ് താരപിതാവ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍ വെച്ച് സംസ്‌കാരം നടക്കും.
ജാസി ഗിഫ്റ്റ് മലയാള സിനിമ സംഗീത മേഖലയിൽ 2004ൽ പുറത്തിറങ്ങിയ ഫോർ ദ പീപ്പിൾ എന്ന സിനിമയിലെ പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്. ലജ്ജാവതിയേ... എന്നു തുടങ്ങുന്ന പാട്ട് മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ പാട്ടുകളിലൊന്നായി.പിന്നീട്, റെയ്ന്‍ റെയ്ന്‍ കം എഗെയിന്‍, ഡിസംബര്‍, എന്നിട്ടും, ശംഭു, ബല്‍റാം വേഴ്സസ് താരാദാസ്, അശ്വാരൂഢന്‍, പോക്കിരി രാജാ, ത്രീ ചാര്‍ സോ ബീസ്, ചൈനാടൗണ്‍, ഫോര്‍ സ്റ്റുഡന്‍റ്സ് തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം പകര്‍ന്നു.
മലയാളത്തെ കൂടാതെ തമിഴ്, തെലുഗു സിനിമകളിലും സജീവമാണ് ജാസി ഗിഫ്റ്റ്. ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയിലൂടെ ചലച്ചിത്രസംഗീതസംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് ബാലചന്ദ്ര മേനോന്റെ സഫലം എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.എത്തിനോ പോപ് വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു ജാസിയുടെ പാട്ടിന്റെ സവിശേഷത. ഡിസംബർ എന്ന ചിത്രത്തിലെ സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ.., അശ്വാരൂഢനിലെ അഴകാലില... എന്നവയാണ് പിന്നീട് മലയാളത്തിൽ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ ശ്രദ്ധ നേടിയത്.