Latest News

എന്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവർ; സ്വന്തം ബാപ്പയും ഉമ്മയും തന്നതിനേക്കാളും സ്നേഹം എനിക്ക് അവർ തന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗായകൻ ഇമ്രാൻ

Malayalilife
 എന്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവർ; സ്വന്തം ബാപ്പയും ഉമ്മയും തന്നതിനേക്കാളും സ്നേഹം എനിക്ക് അവർ തന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗായകൻ ഇമ്രാൻ

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍  ഇരു കയ്യും നീട്ടി സ്വീകരിച്ച പരിപാടിയായിരുന്നു ഐഡിയ സ്റ്റാര്‍ സിംഗര്‍ നിരവധി ഗായകരെയാണ് പരിപാടി സംഘടിപ്പിച്ചത്. ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനായിരുന്നു ഇമ്രാന്‍.  തടിച്ച ശരീരവുമായി ജങ്ങളുടെ മനസ്സില്‍ കയറി പറ്റിയ താരം 2009 സീസണില്‍ ഫൈനല്‍ വരെ എത്തിയ മത്സരാര്‍ത്ഥിയായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ഇമ്രാന്‍ ആലാപന രംഗത്ത് തന്റേതായ മികവ് പുലര്‍ത്തിയിരുന്നു.നിരവധി ആരാധകരുള്ള ഇമ്രാൻ ഇപ്പോൾ ജീവിക്കാനുള്ള കഷ്ടപ്പാടിലാണ്. എന്നാൽ ഇപ്പോൾ  ഇമ്രാന്റെ 200 കിലോയിൽ അധികമുള്ള ശരീരം ഭാരം ഒരു ശാസ്ത്രക്രിയയിലൂടെ കുറയ്ക്കുകയിരുന്നു. അതേസമയം ഇമ്രന്റെ പുതിയ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.

ഉപ്പയേയും ഉമ്മയേയും കുറിച്ച് ഇമ്രാൻ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. എനിക്ക് കിട്ടിയ സ്നേഹം എന്ന് പറയുന്നത് ഒരിക്കലും പറഞ്ഞറിയി ക്കാൻ ആകില്ല. എന്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവർ. എന്നെ വളർത്തിയത് അവരാണ്. സ്വന്തം ബാപ്പയും ഉമ്മയും തന്നതിനേക്കാളും സ്നേഹം എനിക്ക് അവർ തന്നിട്ടുണ്ട്. ഇമ്രാൻ എന്ന വ്യക്തിക്ക് ഒരു അഡ്രസ്സ് ഉണ്ടായിട്ടുണ്ട് എങ്കിൽ അവർ തന്നതാണ്. ഷാജഹാന്റെ മകൻ എന്നറിയപ്പടുന്നത് വലിയ സന്തോഷമാണ്. എന്റെ ബാപ്പ എന്നെക്കാളും പ്രശസ്തനാണ് നാട്ടിൽ.

അവരുടെ മകൻ ആയിരുന്നില്ലെങ്കിൽ ഒരിക്കലും ഞാൻ പാട്ടുകാരൻ ആകില്ലായിരുന്നു. വെറുതെ അഡ്രസ്സ്‌ ഒന്നും ഇല്ലാത്തവനായി തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നു. ഞാൻ ഇങ്ങനെ നിക്കുന്നുണ്ട് എങ്കിൽ അതിനു അവർ ആണ് കാരണം. ഇപ്പോൾ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കാൻ തീരുമാനം എടുത്തത് തന്നെ ബാപ്പയുടെ മരണത്തിനു ശേഷമാണ്. എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോഴാണ് ഓട്ടോ റിക്ഷ ഓടിക്കാൻ ഇറങ്ങിയത്. സർജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകൾക്ക് ഒരു ഇഷ്ടക്കുറവ് ഉണ്ടായി. 

Singer imran khan words about her parents

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES