Latest News

നിങ്ങള്‍ മരണ മാസ്സ് ആണ് മക്കളെ; ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകര്‍ ഹേ; കുറിപ്പ് പങ്കുവച്ച് ഹരീഷ് ശിവരാമകൃഷ്ണൻ

Malayalilife
നിങ്ങള്‍ മരണ മാസ്സ് ആണ് മക്കളെ; ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകര്‍ ഹേ; കുറിപ്പ് പങ്കുവച്ച് ഹരീഷ് ശിവരാമകൃഷ്ണൻ

ലയാളായി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് ഹരീഷ് ശിവ രാമകൃഷ്ണൻ. സോഷ്യൽ മീഡിയയിലൂടെ ഗായകൻ തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങള്‍ പൊളിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം ആണ് ശ്രദ്ധ നേടുന്നത്. ഈ സാഹചര്യത്തിൽ സംഭവവുമായി ബന്ധപെട്ടു  പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ബെഞ്ച് വെട്ടിയവരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകരം എന്നും നിങ്ങള്‍ മരണ മാസ്സ് ആണ് മക്കളെ എന്നുമാണ് ഹരീഷ് കുറിച്ചത്.

ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകള്‍

CET പിള്ളേരെ – നിങ്ങള്‍ മരണ മാസ്സ് ആണ് മക്കളെ … ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകര്‍ ഹേ …ps : നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നിനക്കു ഓക്കേ ആണോ എന്ന് ചോദിക്കാന്‍ വരുന്ന k7 അങ്കിള്‍സ് … എന്റെ വീട്ടിലെ പെണ്ണുങ്ങള്‍ ഒക്കെ സ്വയം തീരുമാനം എടുക്കാന്‍ കഴിവുള്ള ആളുകള്‍ ആണ് കേട്ടോ … അതില്‍ എന്റെ പെര്‍മിഷന്‍ വേണ്ടാ അവര്‍ക്ക്.

അടുത്തിരിക്കാന്‍ വിലക്കുമായെത്തിയവര്‍ക്ക് മുന്നില്‍ ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന കസേരയില്‍ ഒരാള്‍ മറ്റൊരാളുടെ മടിയിലിരുന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

 

 

Singer hareesh shiva ramakrishnan words about cet strike

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES