അന്യ ഭാഷ ഗായികയാണെങ്കിൽ കൂടിയും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഗായികയാണ് ശ്രയ ഘോഷാൽ. നിരവധി ഗാനങ്ങളാണ് മലയാള ഗാന ആസ്വാദകർക്കായി ഗായിക സമ്മാനിച്ചത്. ശ്രയയുടെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഇത്ര ആരാധകർ ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് മനോഹരമായ ശബ്ദവും മലയാളം വാക്കുകളിൽ ഉള്ള സ്പുടതയും ആണ്. മലയാളത്തിൽ പാട്ടുകൾ പത്ത് വർഷങ്ങൾക്ക് മുകളിലായി പാടിക്കൊണ്ടിരിക്കുകയാണ് ശ്രയ. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് മലയാളി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ശ്രയാ ഘോഷാൽ ഒരു സ്റ്റേജ് ഷോയിൽ ഗാനം ആലപിക്കുന്നതിന്റെ വിഡിയോക്കെതിരെ ആണ് കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ മലയാളികൾ ആണ് താരത്തിനെതിരെ നടത്തുന്നത്. ശ്രേയ ഘോഷാൽ പാടുമ്പോൾ കുറച്ച് ഗ്ലാമറസ് വേഷമാണ് ധരിച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന്റെ വസ്ത്ര രീതിയെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
താരത്തിന്റെ വീഡിയോക്ക് താഴെ താരത്തിന്റെ വസ്ത്രധാരണം ശരിയായ രീതിയിലല്ല, ഇങ്ങനെയാണോ ഒരു ഗായിക വസ്ത്രം ധരിക്കേണ്ടത്, പുതിയ തലമുറയിലെ പാട്ടുകാർ പലരും തങ്ങളുടെ ശരീരം കാണിക്കാൻ ആണ് സ്റ്റേജിൽ കയറുന്നത് തുടങ്ങിയ കമെന്റുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആയിരുന്നു ശ്രേയാഘോഷാൽ, എന്നാൽ ഈ വേഷം ധാരണ കണ്ടപ്പോൾ ആ ഇഷ്ടം അങ്ങോട്ട് പോയി തുടങ്ങിയ കമന്റുകളും സമൂഹമാധ്യമങ്ങളിൽ കൂടി ഉയരുന്നുണ്ട്.