അന്ന് മുംബൈ യാത്രക്കായി എന്റെ കൈപ്പിടിച്ചാണ് റിമി ആദ്യമായി ഫ്‌ളൈറ്റില്‍ കയറിയത്; ഗാനമേളക്ക് ക്ഷണിച്ച അനുഭവം പങ്കുവച്ച് നാദിര്‍ഷ

Malayalilife
topbanner
അന്ന് മുംബൈ യാത്രക്കായി എന്റെ കൈപ്പിടിച്ചാണ് റിമി ആദ്യമായി ഫ്‌ളൈറ്റില്‍ കയറിയത്; ഗാനമേളക്ക് ക്ഷണിച്ച അനുഭവം പങ്കുവച്ച്  നാദിര്‍ഷ

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. എന്നാൽ ഇപ്പോൾ  റിമി ടോമിയെ ആദ്യമായി ഗാനമേളയ്ക്ക് പാടാന്‍ ക്ഷണിച്ചതിനെ കുറിച്ച് പറയുന്ന നാദിര്‍ഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.  അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിയില്‍ ആണ് റിമിക്ക് 16 വയസുള്ളപ്പോഴാണ് താന്‍ അവളെ ആദ്യമായി കാണുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്.

റിമിയുടെ പതിനാറാമത്തെ വയസിലാണ് താന്‍ അവളെ കാണുന്നത്. അന്ന് തന്റെ നാട്ടില്‍ ഏലൂര് ഒരു ഗാനമേള കേള്‍ക്കാന്‍ പോയപ്പോള്‍, ഒരു കൊച്ചു വന്നു നന്നായി പാടുന്നു. പാട്ട് ഇഷ്ടപ്പെട്ട താന്‍ റിമിയുടെ കൂടെ പാടിയ ആളുടെ കൈയ്യില്‍ നിന്ന് അവളുടെ നമ്പര്‍ വാങ്ങി.
റിമിയെ മറ്റൊരു ഗാനമേളക്ക് വേണ്ടി വിളിച്ചു. തന്റെ ഒരു പ്രായമൊക്കെ വെച്ച് എന്നെ ഇക്ക എന്ന് വിളിക്കും എന്നാണ് കരുതിയത്. താന്‍ ഫോണില്‍ ‘ഹലോ റിമിയല്ലേ ഞാന്‍ നാദിര്‍ഷ’ എന്ന് പറയുകയും, മറുപടി ‘എന്നാ നാദിര്‍ഷേ’ എന്നായിരുന്നു.

അവസാനം താന്‍ പറഞ്ഞു ‘മോളെ എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ട് ഒന്നേല്‍ എന്നെ ഇക്കാന് വിളിക്കു ഇല്ലേ ചേട്ടന് വിളിക്കു’. അവള്‍ ചേട്ടനും വിളിച്ചില്ല ഇക്കാനും വിളിച്ചില്ല, ‘എന്നാ സാറെ’ എന്ന്. ഗാനമേളയുടെ കാര്യമൊക്കെ പറഞ്ഞപ്പോ പപ്പക്ക് കൊടുക്കാം എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കൈമാറി എന്നാണ് നാദിര്‍ഷ പറയുന്നത്.

നാദിര്‍ഷ അന്ന് തനിക്കായി തന്ന ഷോ തന്റെ ജീവിതത്തിലെ ആദ്യത്തെ സ്റ്റാര്‍ നൈറ്റ് ആയിരുന്നു എന്ന് റിമിയും പറഞ്ഞു. റിമിയെ ആദ്യമായി ഒരു പ്ലെയിനില്‍ കയറ്റിയതും താന്‍ ആണെന്ന് നാദിര്‍ഷ പറഞ്ഞു. ഒരു മുംബൈ യാത്രക്കായി തന്റെ കൈപിടിച്ചാണ് റിമി ആദ്യമായി ഒരു ഫ്‌ളൈറ്റില്‍ കയറിയത് എന്നാണ് നാദിര്‍ഷ പറഞ്ഞത്.

Singer Nadhirsha words about rimi tomy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES