ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷം പിന്നീട് അങ്ങോട് കരിയറില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതയ്ക്ക്. അച്ഛനൊപ്പമില്ലെങ്കിലും തന്റെ മകള്‍ അവന്തിക എന്ന പാപ്പുവിനെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തണമെന്നത് അമൃതയുടെ ആഗ്രഹമായിരുന്നു.
സൈബര്‍ ആക്രമണങ്ങളും പ്രതിസന്ധികളും വിവാഹമോചന ശേഷം ഉണ്ടായിട്ടും ഇവയെല്ലാം തരണം ചെയ്ത് അമൃത ജീവിതത്തെ തിരികെ പിടിച്ചു. ജീവിതം വഴിമുട്ടി എന്ന് കരുതി വിഷമിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. എന്തൊക്കം സംഭവിച്ചാലും മുന്നോട്ട് പോകണമെന്നും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മള്‍ മാത്രമേയുള്ളൂവെന്ന കാഴ്ചപ്പാട് ഉണ്ടാകണമെന്നും അമൃത സുരേഷ് കുറിച്ചിരിക്കുന്നത്.
എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് പോവുക. നമ്മള്‍ എന്തൊക്കെ ചെയ്താലും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മള്‍ മാത്രമേ ഉണ്ടാകൂ. ജീവിതത്തില്‍ പലതും സംഭവിച്ചേക്കാം തളര്‍ന്നുപോകാതെ അവെ നോക്കി പുഞ്ചിരിച്ച ശേഷം വീണ്ടും മുന്നോട്ട് സഞ്ചരിക്കുക എന്നായിരുന്നു അമൃത കുറിച്ചത്. ഇതിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആരാധകര്‍ താരത്തിന്റെ പോസ്റ്റിന് ചുവടെ ബാലയുടെ പുതിയ വിശേഷം അറിഞ്ഞതു കൊണ്ടാണോ ഇങ്ങനൊരു പോസ്റ്റ്, ബാലയ്ക്കുള്ള മറുപടി ആണല്ലേ ഇത് എന്ന് തുടങ്ങി കമന്റുകളുമായി എത്തിയിട്ടുണ്ട്.