വളരെ കുറഞ്ഞ സമയം കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് ഇന്ത്യന്‍ പിന്നണി ഗായികയാണ് നേഹ കക്കര്‍. നേഹയുടെ ഗാനങ്ങള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. നേഹ കക്കര്‍ കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തന്റെതായ നിലപാടുകള്‍ തുറന്നു പറയുന്നതിൽ യാതൊരു മടിയും കാട്ടാത്ത വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് നേഹ.
ഗായികയുടെ ഭർത്താവായ ഗായകന്‍ രോഹന്‍പ്രീത് സിങ്ങുമായുള്ള പ്രണയവും വിവാഹ വിശേഷങ്ങളുമൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും വിവാഹം ഒക്ടോബര്‍ 24നായിരുന്നു. നേഹ ഇതിനോടകം തന്നെ രോഹനെ കണ്ടുമുട്ടുന്നത് ലോക്ഡൗണ്‍ കാലത്താണെന്നും ഒരു സംഗീത ആല്‍ബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പ്രണയത്തിലായതെന്നും തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നേഹയുടെയും രോഹന്റേയും ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞു വയര്‍ താങ്ങിപ്പിടിച്ച് രോഹനൊപ്പം നില്‍ക്കുന്ന ചിത്രമാണ് നേഹ പങ്കുവെച്ചത്.
പലരും നേഹയുടെ ഈ ചിത്രത്തിന് അമ്ബരപ്പോടെയാണ് പ്രതികരിച്ചത്. ആരാധകരുടെ സംശയം നേഹ യഥാര്‍ഥത്തില്‍ ഗര്‍ഭിണി ആണോ എന്നതാണ് . നേഹയുടെ പോസ്റ്റിനു താഴെ 'ഇനി മുതല്‍ ഞാന്‍ നിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു' -എന്ന് രോഹന്‍ കമന്റ് ചെയ്തിട്ടുമുണ്ട്. രോഹന്റെ ഈ കമന്റും ആരാധകരെ കുഴക്കിയിട്ടുണ്ട്. ചിത്രം വൈറലായതോടെ ആശംസകളും അഭിനന്ദനങ്ങളുമായി നേഹയുടെ സുഹൃത്തുക്കളും ബോളിവുഡിലെ പ്രമുഖരുമുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.