Latest News

സ്‌ക്രീനില്‍ എത്തിയിട്ട് പത്തു വർഷം; ഓഡിഷന്‍ ഇ മെയില്‍ പുറത്തുവിട്ട് സിജു വില്‍സണ്‍

Malayalilife
സ്‌ക്രീനില്‍ എത്തിയിട്ട് പത്തു  വർഷം; ഓഡിഷന്‍ ഇ മെയില്‍ പുറത്തുവിട്ട് സിജു വില്‍സണ്‍

ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ഉയർന്ന് വന്ന താരമാണ് സിജു വില്‍സണ്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ താരം തന്റെ കരിയര്‍ എങ്ങനെയാണ് തുടങ്ങിയതെന്ന്  തുറന്ന് പറയുകയാണ് താരം. താരം ഈ കാര്യം  അറിയിച്ചിരിക്കുന്നത് വിശദമായാ ഒരു കുറിപ്പോടെയാണ്. അതോടൊപ്പം താന്‍ സിനിമയില്‍ എത്തിയിട്ട് പത്തു വർഷം തികഞ്ഞു  എന്നും സിജു തുറന്ന് പറയുന്നു.

സ്‌ക്രീനില്‍ എത്തിയിട്ട് പത്തു  വർഷം  .. യാത്ര കുറച്ചു ബുദ്ധിമുട്ടുള്ളതായിരുന്നു പക്ഷെ ഓരോ നിമിഷവും ആസ്വദിച്ചു . സിനിമയെ കുറിച്ച്‌ കുറച്ച്‌ പഠിച്ച്‌ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു  എന്നാണ് സിജു സോഷ്യൽ മീഡിയയിലൂടെ  കുറിച്ചിരിക്കുന്നത്. വെള്ളിത്തിരയില്‍ ആദ്യമായി ഒരു അവസരം നല്‍കിയതിന് വിനീതിന് നന്ദി. എന്നെ പോലെയുള്ള പുതുമുഖത്തിന് മലര്‍വാടി ക്ലബ് സഹായകരവും ആത്മവിശ്വാസവും നല്‍കുന്നത് ആയിരുന്നു.

ചെറുപ്പം മുതലേ സുഹൃത്തായിരുന്ന നിവിന്‍ പോളിക്കൊപ്പം കരിയര്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും മലർവാടിയിൽ ഒരുപാട് പേരെ കണ്ടുമുട്ടി എന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ നേരമെന്ന ചിത്രത്തില്‍ ആദ്യമായി ഒരു ക്യാരക്ടര്‍ റോള്‍ , എന്നും ഓര്‍ത്തു വെക്കുന്നു അത് തന്ന അല്‍ഫോണ്‍സ് പുത്രനും നന്ദി. സിനിമയില്‍ ഒരു ദശകം പിന്നിടുമ്പോൾ  അവസരം തന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സിജു വില്‍സണ്‍ കുറിപ്പിലൂടെ  അറിയിക്കുന്നു. ഓഡിഷന് അയച്ച ഇ മെയില്‍ സന്ദേശവും  മലര്‍വാടി ആര്‍ട്സിലെ കുറെ ചിത്രങ്ങളും അത് പോലെ തന്നെ സിജു ഷെയര്‍ ചെയ്തിട്ടുണ്ട്.

Siju wilson words about her film carrier

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES