നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് മകള്‍ പിറന്നു. സിദ്ധാർത്ഥ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പോസ്റ്റിലൂടെ സിദ്ധാർത്ഥ് കുറിച്ചു. കൂടാതെ മകളെ ഓമനിക്കുന്ന സുജിനയുടെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. താരം പങ്കുവച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് 2019 ഓഗസ്റ്റ് 31നായിരുന്നു സുജിന കടന്ന് വന്നത്.
ഉത്രാളിക്കാവില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്തിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ ആദ്യവിവാഹം നടന്നത് 2000ലായിരുന്നു നടന്നിരുന്നത്. അഭിപ്രായ ഭിന്നതകളെ തുടർന്നായിരുന്നു ആദ്യവിവാഹ ബന്ധം വിവാഹമോചനത്തിലേക്ക് എത്തിയത്. അഭിനയത്തിന് പുറമെ സംവിധാനവും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിക്കുകയും ചെയ്‌തിരുന്നു.
സിദ്ധാര്‍ത്ഥ് ഭരതനെന്ന അഭിനേതാവിനെ നമ്മളെന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. സിനിമയിൽ നടനായിട്ട് തുടക്കം കുറിച്ചിരുന്നു എങ്കിലും അച്ഛനെപ്പോലെ സംവിധായകനാവണമെന്നായിരുന്നു സിദ്ധാര്‍ത്ഥ് ഏറെ മോഹിച്ചത്. ആ ആഗ്രഹം മകന്‍ സാധിപ്പിച്ചത് അച്ഛന്റെ സിനിമയായ നിദ്രയൂടെ റീമേക്കിലൂടെയായിരുന്നു. ചിത്രത്തിൽ നായകനായി എത്തിയതും സിദ്ധാര്‍ഥ് തന്നെയായിരുന്നു. പിന്നീട് മലയാളികൾ അദ്ദേഹത്തെ കണ്ടത് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവുമായാണ്.സൗബിന്‍ ഷാഹിറിനെ നായകനാക്കിയൊരുക്കുന്ന ജിന്നിന്റെ പണിപ്പുരയിലാണ് ഇപ്പോൾ സിദ്ധാർഥ്. ഇപ്പോൾ അദ്ദേഹം ജിന്നിലേക്ക് കടന്നതിന്റേയും ഷൂട്ടിംഗിനിടയിലെ നല്ല നിമിഷങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
താരത്തിന് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ആശംസകൾ അറിയിച്ച് നിരവധി താരങ്ങളും എത്തിയിരുന്നു. മീര നന്ദന്‍, ആഷിഖ് അബു, മധു വാര്യര്‍, ശൃന്ദ, ആന്‍ അഗസ്റ്റിന്‍, മണികണ്ഠന്‍ ആചാരി, ആര്യ, റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, പ്രിയങ്ക നായര്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, രാധിക റെസിയ തുടങ്ങിയവരെല്ലാം ഇരുവർക്കും ആശംസകൾ നേർന്നിരുന്നു.കുഞ്ഞിന്റേയും സുജിനയുടേയും ചിത്രം പങ്കുവച്ച് മഞ്ജുപിള്ള എത്തിയിട്ടുണ്ട്. താരം ചിത്രത്തിന് നൽകിയിരിക്കുന്ന കമന്റ് പേരന്റിംഗിലേക്ക് സിദ്ധു അച്ഛനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു.