Latest News

ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി കിയാര;ആ രാത്രിയെ കുറിച്ച് ചിലത് എന്ന കുറിപ്പോടെ വിവാഹത്തലേന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കിയാരയും സിദ്ധാര്‍ത്ഥും

Malayalilife
ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി കിയാര;ആ രാത്രിയെ കുറിച്ച് ചിലത് എന്ന കുറിപ്പോടെ വിവാഹത്തലേന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കിയാരയും സിദ്ധാര്‍ത്ഥും

ബോളിവുഡ് സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന വിവാഹമാണ് കിയാര- സിദ്ധാര്‍ത്ഥ് താരങ്ങളുടേത്. വിവാഹദിനത്തില്‍ രാജകുമാരിയെ പോലെ തിളങ്ങിയ കിയാരയും രാജകുമാരനെപ്പോലെ തിളങ്ങിയ സിദ്ധാര്‍ത്ഥും ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ ഫെബ്രുവരി 7 ന് വിവാഹിതരായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ നിന്ന് സ്വപ്നതുല്യമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍. 

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ ലെഹങ്കയില്‍ കിയാരയും പരമ്പരാഗത ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ഷെര്‍വാണിയും സിദ്ധാര്‍ത്ഥും തിളങ്ങുന്നു. സംഗീത് സെറിമണിയുടേതാണ് ഈ ചിത്രങ്ങള്‍. ആദ്യ ചിത്രത്തില്‍ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരസ്പരം കെട്ടിപ്പിടിക്കുന്നത് കാണാം. അവസാന രണ്ട് ചിത്രങ്ങളിലും അവര്‍ നൃത്തം ചെയ്യുന്നതും കാണാം. ''ആ രാത്രിയെ കുറിച്ച് ചിലത്.. ശരിക്കും പ്രത്യേകതയുള്ളത്..'' എന്നാണ് കിയാര ഇതിന് ക്യാപ്ഷന്‍ നല്‍കിയത്. 

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും രാജസ്ഥാനിലെ ജയ്സാല്‍മീറിലെ സൂര്യഗഡ് റിസോര്‍ട്ടില്‍ വിവാഹിതരായി. കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഷെര്‍ഷായുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലായത്.

സൂര്യഗഡിനെ നിറമണിയിച്ച താരങ്ങളുടെ വിവാഹം ഫെബ്രുവരി ഏഴിന് രാജസ്ഥാനിലെ ജയ്സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ചായിരുന്നു സിദ്ധാര്‍ഥിന്റെയും കിയാരയുടെയും വിവാഹം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത് പിന്നീട് സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഇരുവരും മുംബൈയില്‍ സത്കാരം ഒരുക്കിയിരുന്നു. 

സാധാരയായി താരങ്ങള്‍ തങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ക്കായി സബ്യാസച്ചി ഡിസൈനില്‍ നിന്നുള്ള വസ്ത്രമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ സിദ്ധാര്‍ഥ്കിയാര ജോഡികള്‍ തിരഞ്ഞെടുത്തത് മനീഷ് മല്‍ഹോത്ര ഒരുക്കിയ വസ്ത്രങ്ങളായിരുന്നു. പ്രശസ്ത ബോളിവുഡ് ആര്‍ട്ടിസ്റ്റായ വീണ നഗ്ഡയാണ് കിയാരയുടെ കൈകളില്‍ മെഹന്തി ചാര്‍ത്തിയത് .ബോളിവുഡ് താരങ്ങളായ ജൂഹി ചൗള അര്‍മാന്‍ ജെയിന്‍ ഷാഹിദ് കപൂര്‍ ആലിയ ഭട്ട് തുടങ്ങിയവര്‍ക്ക് പുറമെ കിയാരയുടെ സഹപാഠിയായിരുന്ന ഇഷ അംബാനി നിര്‍മാതാവായ ആര്‍തി ഷെട്ടി പൂജ ഷെട്ടി സംവിധായകന്‍ അമൃത്പാല്‍ സിങ് ബിന്ദ്ര തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

സിദ്ധാര്‍ഥിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം  മിഷന്‍ മജ്നു വാണ് .കിയാര ഏറ്റവും അവസാനമായി വേഷമിട്ടത്  ഗോവിന്ദ നാം മേര യിലായിരുന്നു. വിക്കി കൗശലായിരുന്നു  ഗോവിന്ദ നാം മേര യില്‍ കിയാരയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തിയത്  '

 


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KIARA (@kiaraaliaadvani)

Sidharth Malhotra Kiara Advani post royal PICS

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES