മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ഷൈലോക്കി'ന്റെ സെക്കന്റ് ടീസര്‍ യുട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. എട്ട് ലക്ഷം വ്യൂസുമായി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്് ടീസര്‍.ആദ്യ ടീസര്‍ പോലെ തന്നെ ആരാധകരെ ഹരം കൊള്ളിക്കുന്ന മാസ് ടീസര്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ 'തിയാമേ' എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴില്‍ ചിത്രത്തിന്റെ പേര് കുബേരന്‍ എന്നാണ്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്.
മീനയാണ് നായികയായി എത്തുന്നത്. കലാഭവന്‍ ഷാജോണ്‍ വില്ലന്‍ വേഷത്തിലെത്തും. 'ദ മണി ലെന്‍ഡര്‍' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.