പാന്‍ ഇന്ത്യന്‍ ചിത്രം ഗോസ്റ്റിന്റെ പ്രമോഷന്റെ ഭാഗമായി കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ കേരളത്തില്‍ എത്തിയത് ശ്രദ്ധ നേടിയിരുന്നു.സന്ദേശ്. എന്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ കന്നട ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം ജയറാമും എത്തുന്നുണ്ട്.
നീതിക്കായുള്ള ഒരാളുടെ അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍
ഡോക്ടര്‍ ശിവരാജ് കുമാര്‍, അനുപം ഖേര്‍, പ്രശാന്ത് നാരായണന്,അര്‍ച്ചന ജോയ്സ്, സത്യപ്രകാശ്, ദത്തെണ്ണ തുടങ്ങിയ പവര്‍ഹൗസ് പ്രതിഭകള്‍ക്കൊപ്പമാണ് ജയറാമും എത്തുന്നത്.
ഇത് കൂടാതെ സംവിധായകന് ഏറ്റവും അധികം കാത്തിരിക്കുന്ന നിയമപരമായ ത്രില്ലറായ ബീര്‍ബല്‍ ട്രൈലോജിയുടെ രണ്ടാം ഭാഗത്തിലേക്കുള്ള ഒരു ലിങ്കും സിനിമ വാഗ്ദാനം ചെയ്യുന്നു. ചായഗ്രഹണം മഹേന്ദ്ര സിംഹ. എഡിറ്റിംഗ്, സംഭാഷണങ്ങള്‍ പ്രസന്ന വീ എം.മ്യൂസിക് ഡയറക്ടര്‍ അര്ജുന് ജന്യ. ഗാനരചന അഗസ്ത്യ രാഗ്.
കേരളത്തിലെ തിയേറ്ററുകളില്‍ എസ് ബി ക്രീയേറ്റീവ് ഫിലിംസിനു വേണ്ടി 72 ഫിലിംകമ്പനി പ്രദര്‍ശനത്തിന് എത്തിക്കുന്നു.. പി ആര് ഒ. എം കെ ഷെജിന്‍