Latest News

ഷെയ്ന്‍ നിഗം  ഷൈന്‍ ടോം ചാക്കോ കൂട്ടുകെട്ട് വീണ്ടും; നായികയായി അനഘ മരുതോര; സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം അണിയറയില്‍

Malayalilife
 ഷെയ്ന്‍ നിഗം  ഷൈന്‍ ടോം ചാക്കോ കൂട്ടുകെട്ട് വീണ്ടും; നായികയായി അനഘ മരുതോര; സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം അണിയറയില്‍

സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആന്റോ ജോസ് പെരേരാ-എബി ട്രീസാപോള്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മെംബര്‍ രമേശനു ശേഷം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീപകാലത്ത് പ്രദര്‍ശനത്തിനെത്തി വ്യത്യസ്ഥമായ അവതരണത്തിലൂടെ കൗതുകമായി മാറിയ നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

ഇവിട്ടുത്തെ ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട കര്‍ഷക കുടുംബങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍.രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ അരങ്ങേറുന്ന മൂന്നു പ്രണയങ്ങളാണ് ഈ ചിത്ര ത്തിന്റെ പ്രമേയം.

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ ചിത്രീകരിക്കാത്ത ഒരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സായിരിക്കും ഈ ചിത്രം.
പൂര്‍ണ്ണമായും കളര്‍ഫുള്‍ കോമഡിഎന്റെര്‍ടൈനര്‍ എന്നു് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.യുവനിരയിലെ ശ്രദ്ധേയനായ ഷെയ്ന്‍ നിഗവും, ഷൈന്‍ ടോം ചാക്കോയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക.

 ബാബുരാജ് ചെമ്പന്‍ വിനോദ് ജോസ്, , രണ്‍ജി പണിക്കര്‍i, ജാഫര്‍ ഇടുക്കി,
രമ്യാ സുവി,മാലാ പാര്‍വ്വതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
തിരക്കഥ - രാജേഷ് പിന്നാടന്‍.
സംഗീതം - കൈലാസ്.
ഛായാഗ്രഹണം - ലൂക്ക് ജോസ്.
എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള
കലാസംവിധാനം -അരുണ്‍ ജോസ്.
മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍.
കോസ്റ്റ്യും - ഡിസൈന്‍ - അരുണ്‍ മനോഹര്‍.
ക്രിയേറ്റീവ് ഡയറക്ടര്‍ -
ദിപില്‍ ദേവ്. 
ക്രിയേറ്റീവ് ഹെഡ് - ഗോപികാ റാണി.
പ്രൊഡക്ഷന്‍ ഹെഡ് - അനിതാ രാജ് കപില്‍
ഡിസൈന്‍ - എസ് ത്തറ്റിക് കുഞ്ഞമ്മ
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍.സി.ജെ.
ഒക്ടോബര്‍ ഒമ്പതിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കട്ടപ്പനയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

Shane Nigam Shine Tom Chacko team up again

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES