മലയാള സിനിയിലെ ഹിറ്റുകളൊരുക്കിയ നിര്‍മ്മാതാക്കളില്‍ പ്രധാനിയായിരുന്നു സെവര്‍ ആര്‍ട്‌സ് മോഹനന്‍ എന്ന കെ മോഹനന്‍. സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, ഗൗതമി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള, സദയം എന്നീ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി തുടങ്ങി പിന്നീട്, അന്നയും റസൂലും,ഡി കമ്പനി, ഒറ്റാല്‍, തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായ മോഹനന്‍ തന്റെ ജീവിതകഥ സിനിമദക്വമായി പങ്ക് വക്കുകയാണ്. കോഫി വിത്ത് റോബിന്‍ തിരുമല എന്ന ചാറ്റ് ഷോയിലാണ് മോഹനന്‍ തന്റെ കഥ പങ്ക് വക്കുന്നത്.
പ്രശസ്ത നിര്‍മ്മാതാവായ മൂവി ബഷീറിനോടൊപ്പം മദിരാശയില്‍ എത്തുകയും നിര്‍മ്മാതാവ് ഹരി പോത്തനോടൊപ്പം ഓഫീസ് സഹായിയായി പ്രവര്‍ത്തിച്ച്.. ിന്നീട് മലയാളത്തിലെ നാഴിക കല്ലുകള്‍ ആയ ഒട്ടനവധി ചിത്രങ്ങളുടെ നിര്‍മ്മാണ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുകയും ചെയ്‌തെങ്ങനെയെന്നാണ് അഭിമുഖത്തില്‍ അ്‌ദ്ദേഹം മനസ് തുറക്കുന്നത്.
പഠനത്തിനൊപ്പം മരക്കച്ചവടവും ഹോട്ടല്‍ ജോലിയുമൊക്കെയായാണ് മോഹനന്‍ ജീവിതം ആരംഭിക്കുന്നത്. പത്താം ക്ലാസ് പഠനം കഴിഞ്ഞ സമയത്ത് മരക്കച്ചവടത്തിലേക്ക് ഇറങ്ങിയ ഇദ്ദേഹം അച്ഛനുമായി ഉണ്ടായ പിണക്കത്തില്‍ നാട്ടില്‍ മരക്കച്ചവടക്കാരനായിരുന്ന അച്ചന് എതിരായി നാട്ടില്‍ മരക്കച്ചവടം ചെയ്താണ് തുടക്കം. എന്നാല്‍ മരക്കച്ചവടം വേണ്ട പോലെ പച്ചപിടിക്കാതായതോടെ നാട്ടില്‍ നിന്നും ലക്ഷ്യമില്ലാതെ നാടുവിട്ടു. ബോംബൈയിലേക്കാണ് പോകാന്‍ തീരുമാനിച്ചതെങ്കിലും എത്തിപ്പെട്ടത് എറണാകുളത്തായിരുന്നു.
നാട്ടില്‍ കലാസമിതിയുടെ ഭാഗമായി സ്‌കൂളില്‍ നാടകം അഭിനയിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട് എന്നതാണ് കലയുമായി ഉള്ള ബന്ധം.എറണാകുളത്ത് ്േഹാട്ടലില്‍ സപ്ലെയറായി ജോലി നോ്ക്കി.. ആ സമയത്താണ് സിനിമയിലേക്ക് വഴിത്തിരിവ്..ഹോട്ടലില്‍ നിന്ന് ജോലി കഴിഞ്ഞ് റോഡിലൂടെ നടക്കുമ്പോള്‍ ഭിത്തിയില്‍ നസീര്‍, അടൂര്‍ ഭാസി തുടങ്ങിയ സിനിമാ താരങ്ങള്‍ നിരത്തിയൊട്ടിച്ച വീട് ശ്രദ്ധയില്‍ പെടുകയും ആ വീടിന് വെളിയില്‍ നില്ക്കുന്ന ആളുമായി പരിചയത്തിലാവുകയും ചെയത്. അത് മൂവി ബഷിറായിരുന്നു. മമ്മൂക്കയുടെ ഉമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് കൂടിആയിരുന്നു. അങ്ങനെ അദ്ദേഹത്തോടെ ആണ് സിനിമയിലോട്ട് എത്തുന്നത്. അങ്ങനെ ഒരു ദിവസം ബഷീറക്കയ്‌ക്കൊപ്പം കൂടുകയായിരുന്നു.
മണിമുഴക്കം സിനിമയുടെ ഓള്‍ കേരള പബ്ലിസിറ്റിയുടെ ഭാഗമായി വണ്ടിയില്‍ അനൗണ്‍സ്‌മെന്റുമായി നടന്നു. അങ്ങനെയായിരുന്നു തുടക്കം. ഒരു വര്‍ഷത്തിന് മേലേ ഇങ്ങനെ നടന്നു. പിന്നീട് ബഷിറിക്കയാണ് മദ്രാസിലേക്ക് കൊണ്ട് പോകുന്നതും..സുപ്രിയ ഓഫീസിലേക്ക് എത്തുന്നതും. അന്ന് ഹരി പോത്തന്‍ സാര്‍.. ജയഭാരതിയുമൊക്കെ ഒന്നിച്ച് താമസിക്കുന്ന സമയമായിരുന്നു. പിന്നെ അവര്‍ക്കൊപ്പമായിരുന്നു താനെന്നും മോഹനന്‍ പറയുന്നു.ജയഭാരതിക്ക് വരുന്ന ലെറ്റര്‍ വായിച്ച് കൊടുത്ത അനുഭവവും മോഹനന്‍ അഭിമുഖത്തില്‍ പങ്ക് വക്കുന്നുണ്ട്.