Latest News

സിനിമാ സീരിയല്‍ നടിയെ കൈയോടെ പൊക്കി പോലീസ്; സരിത അറിയപ്പെടുന്നത് ബ്ലാക് ഏയ്ഞ്ചലെന്ന്

Malayalilife
topbanner
സിനിമാ സീരിയല്‍ നടിയെ കൈയോടെ പൊക്കി പോലീസ്; സരിത അറിയപ്പെടുന്നത് ബ്ലാക് ഏയ്ഞ്ചലെന്ന്

സിനിമാ സീരിയല്‍ അഭിനയവും ബന്ധങ്ങളും പല നിയമപരമല്ലാത്ത പ്രവര്‍ത്തികളിലും ഏര്‍പ്പെടാനുള്ള മറയായി പലരും ഉപയോഗിക്കുന്നുണ്ട്. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. ഇപ്പോള്‍ നടി കൂടിയായ  28 കാരി കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലിമിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഒരു കിലോയിലധികം കഞ്ചാവുമായിട്ടാണ്. സരിതയ്‌ക്കൊപ്പം തന്നെ ഡ്രൈവര്‍ സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചാലക്കുടി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് വ്യാഴം രാത്രി സരിതയെ പിടികൂടിയത്. സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ എര്‍പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഏയ്ഞ്ചല്‍ എന്നാണറിയപ്പെടുന്നത്. എറണാകുളം എളമക്കരയില്‍ വാടക വീട്ടിലാണു താമസം. ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരി വസ്തുക്കള്‍ വന്‍ തോതില്‍ കടത്തുകയായിരുന്നു ഇവര്‍. ഇതു സംബന്ധിച്ച് പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന.

ലഹരിവസ്തുക്കള്‍ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്‌സി ഓടിക്കുന്നയാളാണ് സുധീര്‍. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിെന്റ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ ചാലക്കുടി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വ്യാഴാഴ്ച ചാലക്കുടി മുനിസിപ്പല്‍ ജങ്ഷന് സമീപം പാര്‍ക്ക് ചെയ്ത ലോറിയില്‍നിന്ന് രണ്ടേകാല്‍ കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

ഇതു കൂടാതെയാണ് രാത്രി പതിനൊന്നരയോടെ വീണ്ടും കഞ്ചാവ് പിടികൂടിയത്. ചാലക്കുടി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം സംശയകരമായി കണ്ട കാര്‍ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിന് പിറകില്‍ ഒളിപ്പിച്ച പ്ലാസ്റ്റിക് കവറില്‍ ഭദ്രമായി പൊതിഞ്ഞനിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ചാലക്കുടിയില്‍ എത്തുമെന്നറിയിച്ച ഒരാള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്നും ഡ്രൈവറെ സഹായിയായി വിളിച്ചതാണെന്നും യുവതി മൊഴി നല്‍കി. മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

സിനിമാക്കര്‍ക്ക് മയക്കു മരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് സരിതയെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ട് കൂടുതല്‍ അന്വേഷണം ഈ വിഷയത്തില്‍ നടക്കും. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരിയാണ് ഇവരെന്നും സൂചനയുണ്ട്. ലോക് ഡൗണ്‍ ഇളവുകളുടെ മറവില്‍ നിശാ പാര്‍ട്ടികളും മറ്റും സജീവമാകുന്നതിന്റെ സൂചനയും ഇതിലുണ്ട്. കൊച്ചിയില്‍ പിടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് കൈമാറ്റ കേന്ദ്രം ചാലക്കുടിയാക്കിയെന്നും സൂചനയുണ്ട്.
 

Serial actress arrested in drugs case

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES