സീരിയൽ താരം ആർദ്ര ദാസിന്റെ വീട് ഒരുസംഘം ആക്രമിച്ചു. ആർദ്രയുടെ അമ്മ ശിവകുമാരിയെ അക്രമികൾ മർദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തതായുമാണ് പരാതി. സംഭവത്തെ തുടർന്ന് പഴയപരാതിയിൽ ന്നൂർ പൊലീസ് കേസ് എടുത്തു.
ഒരു സംഘം ആളുകൾ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് ആർദ്രയുടെ തിരുവില്വാമലയിലെ പട്ടിപ്പറമ്പിലെ വീട് ആക്രമിച്ചത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികൾ തകർക്കും ഒപ്പം ഇലക്ട്രോണിക് ഉപകരണങ്ങളും അക്രമികൾ തല്ലി തകർത്തു. പരാതിയിൽ അമ്മ ശിവകുമാരിയെ മർദിച്ചതായും അസഭ്യം പറഞ്ഞതായും പറയുന്നുണ്ട്. ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ശിവകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർദ്രയും അച്ഛനും സംഭവം നടക്കുമ്പോൾ തിരുവനന്തപുരത്തായിരുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ പരാതി അറിയിച്ചതിന്റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്നുമാണ് സംഭവത്തെ തുടർന്നുള്ള ആർദ്രയുടെ പ്രതികരണം. അതേ സമയം അയൽവാസിയും ആർദ്രയുടെ കുടുംബവും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയൽ നടിയുടെ അമ്മ ശിവകുമാരിക്കെതിരെ കേസ് നിലവിലുണ്ട്.