Latest News

മരണത്തിന് മുമ്പിൽ മരിക്കുന്നവരെ രക്ഷിച്ചു കൊണ്ട് മരിച്ചു വീഴുന്ന ഒരു വലിയ ജനസഞ്ചയം ഉണ്ട് ഏത് രാജ്യത്തും; വാക്സിനേഷന്‍ അനുഭവം പങ്കുവച്ച് ‌ തിരക്കഥാകൃത്ത് രഘുനാഥ് പലേരി

Malayalilife
മരണത്തിന് മുമ്പിൽ മരിക്കുന്നവരെ രക്ഷിച്ചു കൊണ്ട് മരിച്ചു വീഴുന്ന ഒരു വലിയ ജനസഞ്ചയം ഉണ്ട് ഏത് രാജ്യത്തും; വാക്സിനേഷന്‍ അനുഭവം  പങ്കുവച്ച് ‌ തിരക്കഥാകൃത്ത് രഘുനാഥ് പലേരി

ലയാളചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാളസാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി. എന്നാൽ ഇതിന് പുറമെ മൂന്ന് സിനിമകൾ സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് രഘുനാഥ്. എന്നാൽ ഇപ്പോൾ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റി ലൂടെ കോവിഡ് വാക്സിനേഷന്‍ എടുത്ത അനുഭവം പങ്കു വെച്ച് കൊണ്ട് ‌ പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി രംഗത്ത് എത്തിയിരിക്കുകയാണ്.

രഘുനാഥ് പലേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്നലെ രണ്ടാമത്തെ കുത്തും കിട്ടി. ഒന്നാം കുത്ത് ഒന്നും അറിഞ്ഞില്ല. രണ്ടാം കുത്ത് കൊള്ളാം. മൊത്തം ഒരു ഇരുട്ടടി പോലെ.
സുഖമുള്ളൊരു ക്ഷീണം.
നേരിയ പനി.
കുത്ത് വാങ്ങിച്ച കൈയില്‍ നല്ല വേദന
രാത്രി ഉറങ്ങാനേ പറ്റിയില്ല.
പുറത്ത് നല്ല ഇടിയും മഴയും. മൊത്തം ഹരം.
പുലര്‍ച്ചയാണ് ഉറങ്ങിയത്. രണ്ടാം കുത്ത് കഴിഞ്ഞതും എന്തോ കാരണത്താല്‍ എനിക്ക് ഒന്നാം കുത്ത് കഴിഞ്ഞു എന്നാണ് സന്ദേശം വന്നത്..!
എനിക്കിപ്പോള്‍ ഒന്നാം കുത്തിന്റെ രണ്ട് സര്‍ട്ടിഫിക്കറ്റ് ഉണ്ട്.!!
അത് സാരമില്ല.
മൂന്നാം കുത്തിനും ഒരു ചാന്‍സ് ഉണ്ട്.
മെയ് 20 ന്..
പ്രിയപ്പെട്ട പലരും കുത്ത് വാങ്ങാതെ പോയി. പലരും അസുഖം വന്ന് അങ്ങേയറ്റം വിഷമിച്ചു. ഓര്‍ക്കുമ്ബോള്‍ ചിലനേരം നെഞ്ചിടിക്കും. കുത്ത് ഒരുക്കി തന്നവരെയും അതിനൊപ്പം നിന്നവരെയും ആദരപൂര്‍വ്വം മനസ്സില്‍ വരക്കും.
മരണത്തിനു മുമ്ബില്‍ മരിക്കുന്നവരെ രക്ഷിച്ചു കൊണ്ട് മരിച്ചു വീഴുന്ന ഒരു വലിയ ജനസഞ്ചയം ഉണ്ട് ഏത് രാജ്യത്തും.
അവര്‍ക്കു മുന്നില്‍ ആദരവോടെ വണങ്ങി നില്‍ക്കും ഏത് മരണവും.
ജയ്ഹിന്ദ്.
....
ചിത്രത്തില്‍, എനിക്ക് രണ്ടാം കുത്ത് നല്‍കാന്‍ ഒപ്പം വന്ന് പ്രതീക്ഷിക്കാതെ ഒന്നാം കത്ത് നേടിയ ശ്രീ സുബ്രഹ്മണ്യന്‍. ഒപ്പം കുത്ത് കിട്ടിയ മറ്റു കുട്ടികളും ചേറ്റുവ സ്ക്കൂളിലെ ഒരു ക്ലാസുമുറിയില്‍ വിശ്രമിക്കുന്നു.

Script writer raghunath paleri fb post about covid vaccine

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES