മലയാളത്തിന്റെ പ്രിയ ഹാസ്യ താരമാണ് നടൻ സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തന്നെയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. എന്നാൽ ഇപ്പോൾ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് സലീംകുമാറിനെ ലൊക്കേഷനില്‍ നിന്നും തിരിച്ചയച്ച സംഭവം തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ് വെളിപ്പെടുത്തിയിരുന്നു.
സുരേഷ് ഗോപിയുടെ സുവര്‍ണ സിംഹാസനം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന വേളയിലാണ് താന്‍ സലീംകുമാറിനെ ആദ്യമായി പരിചയപ്പെടുന്നതന്നെ് അദ്ദേഹം പറയുന്നു. അന്ന് സിനിമയില്‍ എങ്ങനെയെങ്കിലും എത്തണമെന്ന അതിയായ ആഗ്രഹത്തില്‍ നില്‍ക്കുകയായിരുന്നു നടന്‍.
അങ്ങനെ നീ വരുവോളം എന്ന ദിലീപ് ചിത്രത്തില്‍ അവസരം കിട്ടിയ സന്തോഷം അറിയിക്കാന്‍ സലീംകുമാര്‍ ഞങ്ങളുടെ മുറിയിലേക്ക് വന്നു. ഞങ്ങളും സലീമിന്‌റെ സന്തോഷത്തില്‍ പങ്കുച്ചേര്‍ന്നു. ഒരു മിമിക്രി കലാകാരന്‍ കൂടി രക്ഷപ്പെടുമല്ലോ എന്ന് അന്ന് ഞാന്‍ തമാശയായി പറഞ്ഞു. തുടര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞതനുസരിച്ച് നീ വരുവോളത്തിന്‌റെ കോട്ടയം ലൊക്കെഷനില്‍ സലീം എത്തി. എന്നാല്‍ സലീമിന്‌റെ അഭിനയം ശരിയാകാത്തതിനാല്‍ ലൊക്കേഷനില്‍ നിന്ന് തിരിച്ച് അയച്ചെന്ന് കോട്ടയത്തുനിന്ന് സുഹൃത്ത് അലക്‌സാണ്ടര്‍ വിളിച്ചുപറഞ്ഞു.
അഭിനയം ശരിയാകാത്തതിനാല്‍ സലീമിനെ തിരിച്ചയച്ചെന്നും പകരം ആ വേഷത്തില്‍ ഇന്ദ്രന്‍സ് ആണെന്നും ഞങ്ങള്‍ അറിഞ്ഞു. അത് കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു. രണ്ടുദിവസം കഴിഞ്ഞ് ഞങ്ങളുടെ മുറിയില്‍ സലീം എത്തി. ലൊക്കേഷനില്‍ നടന്ന സംഭവങ്ങളൊക്കെ ഞങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ഓരോ അനുഭവ കഥകള്‍ പറഞ്ഞ് ഞാനും വിശ്വംഭരനും കൂടി സലീമിനെ ആശ്വസിപ്പിച്ചു.
ശിവാജി ഗണേഷനെയും അമിതാഭ് ബച്ചനെയും സിനിമയ്ക്ക് പറ്റിയ മുഖമല്ല, ഉയരക്കുറവ് ഉയരക്കൂടുതല്‍, അഭിനയം ശരിയല്ല തുടങ്ങിയ ന്യൂനതകള്‍ പറഞ്ഞ് പലരും അവസരം നിഷേധിച്ചിട്ടുളളതാണെന്ന് പറഞ്ഞു. ആ ശിവാജി ഗണേഷനെയാണ് പിന്നീട് നമ്മള്‍ അഭിനയ സാമ്രാട്ട്, നടികര്‍ തിലകം എന്നൊക്കെയുളള വിശേഷങങ്ങള്‍ നല്‍കി സിംഹാസനത്തില്‍ കയറ്റിയിരുത്തിയതും. ഇതെല്ലാം പറഞ്ഞപ്പോഴും സലീമിന്‌റെ മുഖത്തുനിന്ന് നിരാശയുടെ നിഴല്‍വെട്ടം മാഞ്ഞിരുന്നില്ല.
അതുകണ്ടപ്പോള്‍ ഞങ്ങള്‍ സലീമിന് ഒരു ഓഫര്‍ കൊടുത്തു. സുവര്‍ണ സിംഹാസനം എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കൊടുക്കാമെന്നായിരുന്നു അത്. ഞങ്ങളുടെ വാക്കുകള്‍ സലീംകുമാറിന്‌റെ മനസില്‍ കുളിര്‍മഴ പെയ്തതുപോലെയായിരുന്നു. പിന്നീട് ഞാനെഴുതിയ മേരാനാം ജോക്കറിലും മുഴുനീള വേഷം സലീമിന് നല്‍കി. തുടര്‍ന്ന് ചെറിയ വേഷങ്ങളിലൂടെ വളര്‍ന്ന് മലയാളത്തിലെ ഒന്നാം നമ്പര്‍ കോമഡിയനായി സലീം മാറി, കലൂര്‍ ഡെന്നീസ് പറഞ്ഞു.