Latest News

എന്റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയാറുള്ള ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ; ഒരിക്കലും ഞാൻ അമ്മയെ ഉപേക്ഷിക്കില്ല; തുറന്ന് പറഞ്ഞ് സാറാ അലി ഖാൻ

Malayalilife
എന്റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയാറുള്ള ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ; ഒരിക്കലും ഞാൻ അമ്മയെ ഉപേക്ഷിക്കില്ല; തുറന്ന് പറഞ്ഞ്  സാറാ അലി ഖാൻ

ബോളിവുഡിലെ നിരവധി ആരാധകരുള്ള യുവതാരമാണ് സാറാ അലി ഖാൻ. സെയ്ഫ് അലിഖാന്റെ പുത്രി. ധനുഷും അക്ഷയ് കുമാറും പ്രധാന വേഷങ്ങളിൽ എത്തിയ അത്രംഗി രെ ആയിരുന്നുതാരത്തിന്റെ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ തന്റെ ഭാവി ഭർത്താവിനെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. തന്റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയാറുള്ള ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് സാറ വ്യക്തമാക്കിയത്.

എന്റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയാറുള്ള ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. ഒരിക്കലും ഞാൻ അമ്മയെ ഉപേക്ഷിക്കില്ല. ഇന്റർവ്യൂവിന് വരാൻ വസ്ത്രത്തിനു അനുസരിച്ച് വള ഇടുന്നതുപോലും അമ്മയുടെ സഹായമില്ലാതെ എനിക്കു ചെയ്യാനാവില്ല. എന്റെ അമ്മയിൽ നിന്ന് മാറി താമസിക്കാൻ കഴിവുള്ള ഒരാളല്ല ഞാൻ. ഞാൻ എത്രത്തോളം ഞാൻ ഓടി മാറിയാലും, അമ്മയാണ് എന്റെ വീട്. എല്ലാ ദിവസവും എനിക്കു തിരിച്ചു വരേണ്ടതായി വരും.- സാറാ അലി ഖാൻ പറഞ്ഞു.

നടി അമൃത സിങ്ങിന്റേയും നടൻ സെയ്ഫ് അലി ഖാന്റേയും മകളാണ് സാറ. ഇരുവരും വേർപിരിഞ്ഞതിനു പിന്നാലെ അമൃതയ്ക്കൊപ്പമാണ് സാറാ താമസിക്കുന്നത്. ലക്ഷ്മൺ ഉടേകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശലിന്റെ നായികയായാണ് സാറ ഇനി എത്തുക.

Read more topics: # Sara Ali Khan ,# words about marriage
Sara Ali Khan words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES