തന്റെ യാത്രകളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്ക് വയ്ക്കാറുള്ള നടിയാണ് സാറാ അലി ഖാന്‍. വിശേഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ നടി വാരണസിയിലാണ് ഉള്ളത്. അവിടെ എത്തിയ താരം ആ നഗരം മുഴുവന്‍ ഒരു ഗൈഡെന്ന പോലെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്ന വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്.
വാരണസിയിലെ തിരക്കേറിയ തെരുവിലൂടെ നടന്ന്, വളക്കടകളും മിഠായി കടകളുമെല്ലാം സാറ പരിചയപ്പെടുത്തുന്നു. തൈര് വില്‍ക്കുന്ന മറ്റൊരു കടയുടെ മുന്നിലേക്കാണ് അടുത്തതായി സാറ പോയത്. എന്തായാലും നടിയുടെ യാത്രാ വിവരണ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്.