Latest News

ശുഭ്മാന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറ ഞാനല്ല, അത് മറ്റൊരു സാറ'; ക്രിക്കറ്ററുമായുള്ള പ്രണയവാര്‍ത്ത തള്ളി നടി സാറ അലി ഖാന്‍

Malayalilife
 ശുഭ്മാന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറ ഞാനല്ല, അത് മറ്റൊരു സാറ'; ക്രിക്കറ്ററുമായുള്ള പ്രണയവാര്‍ത്ത തള്ളി നടി സാറ അലി ഖാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും ഡേറ്റിങിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് മുംബൈയിലെ റസ്റ്റോറന്റില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളും ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനായി സാറ ടെന്‍ഡുല്‍ക്കര്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെത്തിയതും വാര്‍ത്തയായിരുന്നു. ഇതിനിടെ സാറാ ടെന്‍ഡുല്‍ക്കറുമായല്ല, ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലി ഖാനുമായാണ് ശുഭ്മാന്‍ ഗില്‍ ഡേറ്റ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറ താനല്ലെന്ന് തുറന്നു പറയുകയാണ് സാറാ അലി ഖാന്‍ ഇപ്പോള്‍.

കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ കോഫീ വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തലുള്ളത്. എപ്പിസോഡ് നവംബര്‍ 9നാണ് ടെലികാസ്റ്റ് ചെയ്യുന്നതെങ്കിലും പരിപാടിയുടെ ടീസര്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അടുത്ത സുഹൃത്തായ അനന്യ പാണ്ഡെയാണ് സാറയ്‌ക്കൊപ്പം ഈ എപ്പിസോഡില്‍ പങ്കെടുക്കുന്നത്.

ശുഭ്മന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറ താനല്ലെന്നാണ് സാറാ അലി ഖാന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. മുംബൈയില്‍ ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ കാണികള്‍ ഗില്ലിന് നേരെ ഉച്ചത്തില്‍ 'സാറ ചേച്ചിക്ക് സുഖമാണോ' എന്ന് ഉറക്കെ വിളിച്ച് ചോദിച്ച് കളിയാക്കിയിരുന്നു. എന്നാല്‍ കാണികളുടെ ഉച്ചത്തിലുള്ള വിളികളോട് പ്രതികരിക്കാതെ വിരാട് കോഹ്ലിയോട് പരാതിപ്പെടുകയാണ് ഗില്‍ ചെയ്തത്. വിഷയത്തില്‍ ഇടപെട്ട് കോഹ്ലി ആരാധകരോട് ഗില്ലിന്റെ പേരില്‍ ചാന്റ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. 

Sara Ali Khan reacts to Shubman Gill-

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES