മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംയുക്തയുടെ സിംപിൾ ലുക്കാണ്.
സമൂഹ മാധ്യമങ്ങൾ അടുത്ത ബന്ധുവായ ഉത്തര ഉണ്ണിയുട വിവാഹത്തിനത്തിയപ്പോഴുള്ള സംയുക്തയുടെ ലുക്ക് ആണ് ഏറെ ചർച്ച ചെയ്യുന്നത്. സംയുക്ത എല്ലാവര്ക്കും ഇടയിൽ ശ്രദ്ധയർഷിച്ചത് താലികെട്ട് ചടങ്ങിനും, പിന്നീട് നടന്ന വിവാഹ പാർട്ടിയിലും സിംപിൾ ആൻഡ് എലഗന്റ് ലുക്കിലാണ്. ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ തനി നാടൻ വേഷത്തിലാണ് സംയുക്ത നിറഞ്ഞത്. ഉത്തരയുടെ ചടങ്ങുകളിൽ സെറ്റ് സാരി ഉടുത്ത്, തനി നാടൻ ലുക്കിലെത്തിയ സംയുക്ത ആയിരുന്നു പ്രധാന ആകർഷണം. രണ്ടുമൂക്കിലും മുക്കുത്തിയണിഞ്ഞു, കണ്ണിൽ കണ്മഷിയെഴുതി സിംപിൾ ലുക്കിൽ എത്തിയ സംയുക്തയുടെ കഴുത്തിൽ അണിഞ്ഞ ചോക്കറിനെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. ചടങ്ങിൽ സംയുക്തകയ്ക്ക് ഒപ്പം മുണ്ടും കുർ ത്തിയും അണിഞ്ഞാണ് ബിജു മേനോൻ തിളങ്ങിയത്.
മലയാള സിനിമയിലെ പ്രണയ ജോഡികളില്‍ നിന്നും ബിജുമേനോനുമായിട്ടുളള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന സംയുക്ത പൊതുപരിപാടികളിലും പരസ്യചിത്രങ്ങളിലും നിറസാന്നിധ്യമാണ്. 2002ലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത അരങ്ങേറ്റം കുറിച്ചിരുന്നത്. 2006ല്‍ ആയിരുന്നു ഇരുവര്‍ക്കുമിടയില്‍ ഏക മകന്‍ ദക്ഷ് ധാര്‍മിക്ക് പിറന്നത്.