Latest News

ടു മൈ ബെര്‍ത്ത്‌ഡേ ബോയ്'; ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മകന്‍ പകര്‍ത്തിയ ചിത്രം പങ്ക് വച്ച്  സംവൃത

Malayalilife
 ടു മൈ ബെര്‍ത്ത്‌ഡേ ബോയ്'; ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മകന്‍ പകര്‍ത്തിയ ചിത്രം പങ്ക് വച്ച്  സംവൃത

ഭിനയ രംഗത്തു നിന്നും സംവൃത മാറിനിന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നുവെങ്കിലും ഇന്നും മലയാളി  മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് താരം. തിരക്കിട്ട അഭിനയ ജീവിതത്തില്‍ നിന്നും മാറി വിവാഹ ശേഷം കുടുംബ ജീവിതം ആസ്വദിക്കുകയാണ് സംവൃത ഇപ്പോള്‍.  അഖില്‍ രാജും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും ഒപ്പം അമേരിക്കയിലാണ് താരം ഇപ്പോഴുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെ വിശേഷങ്ങള്‍ എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സംവൃതയുടെ ഭര്‍ത്താവ് അഖിലിന്റെ ജന്മദിനം ആയിരുന്നു ഈ കഴിഞ്ഞ ദിവസം. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സംവൃത ആശംസകള്‍ അറിയിച്ചത്. ചിത്രത്തോടൊപ്പം ടു മൈ ബര്‍ത്ത് ഡേ ബോയ് എന്ന് കുറിച്ചുകൊണ്ടാണ് സംവൃത സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പകര്‍ത്തിയത് താരത്തിന്റെ മൂത്ത പുത്രന്‍ അഗസത്യയാണ്. മകന്റെ ഫോട്ടോഗ്രാഫി അടിപൊളി ആണെന്ന്  നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. നടി പൂര്‍ണിമ ഇന്ദ്രജിത്ത്, വിനായകന്‍ ലാല്‍ ജോസ് എന്നിവരെല്ലാം അഖിലിന് ആശംസകള്‍ അറിയിച്ചു.

2012 ലാണ് അഖില്‍ രാജുമായി സംവൃത വിവാഹം കഴിക്കുന്നത്. അഗസ്ത്യ, രുദ്ര എന്നീ രണ്ടു മക്കളാണ് സംവൃതയ്ക്കുളളത്. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ മലയാളികള്‍ക്കു മുന്നിലേക്ക് എത്തുന്നത്. പിന്നട് ഒരു പിടി നല്ല ചിത്രങ്ങള്‍ ആരാധകര്‍ക്കായി സമ്മാനിച്ച താരം വിവാഹ ശേഷം ഒരു ഇടവേളയെടുക്കുകയായിരുന്നു.  എന്നാല്‍ 2019 ല്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ പിന്നീട് താരത്തെ വെളളിത്തിരയില്‍ കണ്ടിരുന്നില്ല.

അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം  മകള്‍ക്കൊപ്പം ജെലാറ്റോ കഴിക്കുവാനിറങ്ങിയതിന്റെ വീഡിയോ്മുമ്പ് സംവൃത പങ്കു വച്ചിരുന്നത് വാര്‍ത്തയായിരുന്നു. ഒരേയൊരു ലക്ഷ്യം ദിവസവും ജെലാറ്റോ കഴിക്കുക, എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കു വച്ചിരുന്നത്. മക്കള്‍ മാത്രമല്ല താരത്തിനൊപ്പമുളളത്, ഭര്‍ത്താവ് അഖിലും ഒപ്പമുണ്ടായിരുന്നു അന്ന്.  നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നത്.

കൂടാതെ സഹോദരി സഞ്ജുക്തയ്ക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുളള കുറിപ്പും ചിത്രവും കഴിഞ്ഞ ദിവസം സംവൃത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കു വച്ചിരുന്നു.

Read more topics: # സംവൃത
Samvritha shares photo with husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES