Latest News

ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തില്‍ സെറ്റിലാകണം എന്നുമായിരുന്നു സാമന്തയുടെ ആഗ്രഹം; വിവാഹ മോചനം ഒഴിവാക്കാന്‍ നടി ശ്രമിച്ചുവെന്നും നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍; നാഗചൈതന്യയുടെയും ശോഭിതയുടെയും ഭാവി പ്രവചിച്ച് ജ്യോതിഷനും

Malayalilife
 ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തില്‍ സെറ്റിലാകണം എന്നുമായിരുന്നു സാമന്തയുടെ ആഗ്രഹം; വിവാഹ മോചനം ഒഴിവാക്കാന്‍ നടി ശ്രമിച്ചുവെന്നും നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍; നാഗചൈതന്യയുടെയും ശോഭിതയുടെയും ഭാവി പ്രവചിച്ച് ജ്യോതിഷനും

ടന്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതിന് പിന്നാലെ നാഗ ചൈതന്യയുടെ നടി സാമന്തയുമായുള്ള പ്രണയവും വിവാഹവും വേര്‍പിരിയലും എല്ലാം വീണ്ടും ചര്‍ച്ചയാകുകയാണ്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021ല്‍ ഇരുവരും പിരിഞ്ഞു.എന്നാല്‍ നാഗ ചൈതന്യയ്ക്കൊപ്പം കുഞ്ഞുങ്ങളൊക്കെയായി സെറ്റില്‍ ചെയ്യാനായിരുന്നു സാമന്തയുടെ ആഗ്രഹമെന്നാണ് നിര്‍്മ്മാതാവ് വെളിപ്പെടുത്തിയത്.

സാമന്ത വേഷമിട്ട 'ശാകുന്തളം' സിനിമയുടെ നിര്‍മ്മാതാവ് നീലിമ ഗുണ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖറിന്റെ മകളാണ് നീലിമ.2021ല്‍ സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ശാകുന്തളം പ്രോജക്ടിനായി നടിയെ സമീപിച്ചത്. കഥ ചര്‍ച്ച ചെയ്യുന്നതിനായി നീലിമ സാമന്തയെ നേരില്‍ കണ്ടിരുന്നു. സാമന്തയ്ക്ക് കഥ ഇഷ്ടമായതോടെ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ സാമന്ത ഒരു ഡിമാന്റ് വച്ചു.

ജൂലൈ-ഓഗസ്റ്റ് മാസത്തിന് ഇടയില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നായിരുന്നു സാമന്തയുടെ ഡിമാന്റ്. അതിന് ശേഷം തനിക്ക് ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തില്‍ സെറ്റിലാകണം എന്നായിരുന്നു സാമന്ത പറഞ്ഞത് എന്ന് നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അതിനാല്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ സാമന്തയുടെ സിനിമയിലെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഡിവോഴ്സിനെ കുറിച്ച് ഒരു സൂചനയും നല്‍കാതിരുന്ന കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച സാമന്തയുടെ വിവാഹമോചന വാര്‍ത്തയാണ് പിന്നീട് അറിഞ്ഞത് എന്നാണ് നീലിമ പറഞ്ഞത്.

ഇതിനിടെ   നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയത്തിന് പിന്നാലെ ഇരുവരും വേര്‍പിരിയുമെന്ന് ഭാവി പ്രവചിച്ചിരിക്കുകയാണ് ജോത്സ്യന്‍. വേണു സ്വാമി എന്ന ജ്യോത്സ്യന്‍ ആയിരുന്നു വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തെത്തിയതോടെ ഇരുവരുടെയും ഭാവി പ്രവചിച്ചത്.ഇരുവരുടെയും ബന്ധം മറ്റൊരു സ്ത്രീ കാരണം പിരിയും എന്നാണ് ഇയാള്‍ വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാം ദിനം പ്രവചിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ പങ്കുവച്ച  വീഡിയോ വാര്‍ത്തയായി വന്നതോടെ വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചത്. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

തെലുങ്ക് ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൈജെ രാംബാബു ആണ് ഈ ജോത്സ്യനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താരങ്ങളെ അപമാനിക്കുന്നതാണ് ഇയാളുടെ പ്രസ്താവനകള്‍ എന്നും നടപടി വേണമെന്നുമാണ് ആവശ്യം. മുമ്പും ശ്രദ്ധ നേടാനായി പ്രവചനം നടത്തിയ വ്യക്തിയാണ് വേണു സ്വാമി.

Samanta Naga Chaitanya divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES