അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ 'പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നായകന് നിവിന്‍ പോളിയും നായിക സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരു സ്ക്രീന്‍ പങ്കിടാന്‍ എത്തുന്നത്.
നവാഗതനായ സുധീര്‍ മുഖ്യശ്രീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് സായ്പല്ലവി നായികയായി എ്ത്തുക. ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. ചിത്രത്തിലെ താര നിര്‍ണയം പുരോഗമിക്കുകയാണ്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം സിനിമയില്‍ ഇരുവരെയും ഒരുമിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. നിവിന്‍ നായകനാവുന്ന താരത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതുമാണ്.
അതേസമയം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയ നിവിന്‍, വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് ഉള്‍പ്പെടെ നീണ്ട താരനിരയുണ്ട്. ഡിജോ ജോസ് ആന്റണി ചിത്രമാണ് നിവിന്റെ അടുത്ത മലയാളം റിലീസ്.
ജനഗണമനയ്ക്കുശേഷം ഡിജോ ജോസ് ആന്റണിയും തിരക്കഥാകൃത്ത് ഷാരീസ് മുഹമ്മദും ഒരുമിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് മറ്റൊരു പ്രധാന താരം. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം